+

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു

. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,440 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 7180 രൂപയാണ് ഇന്ന് നൽകേണ്ടത്.


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവന് 240 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,440 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 7180 രൂപയാണ് ഇന്ന് നൽകേണ്ടത്.

2025 ന്റെ തുടക്കത്തിൽ തന്നെ സ്വർണവിലയിൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. ആദ്യ രണ്ട് ദിനങ്ങളിൽ 560 രൂപയുടെ വർദ്ധനവാണുണ്ടായത്. അതേസമയം സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 98 രൂപയും കിലോഗ്രാമിന് 98,000 രൂപയുമാണ് വില.
 

facebook twitter