ഉപഭോക്താക്കളെ ഞെട്ടിച്ച് സംസ്ഥാനത്ത് സ്വര്‍ണവില : പവന് 66000

10:50 AM Mar 18, 2025 | AVANI MV

തിരുവനന്തപുരം: ഉപഭോക്താക്കളെ ഞെട്ടിച്ച് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.8250 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66000 രൂപ ആയി.