+

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപ കുറഞ്ഞ് 66,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 66,480 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

കോഴിക്കോട്: തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപ കുറഞ്ഞ് 66,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 66,480 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. വ്യാഴാഴ്ചത്തെ 68,480 രൂപ എന്ന റെക്കോഡ് വിലയിൽ നിന്നാണ് തുടർച്ചയായ മൂന്ന് ദിവസം കൊണ്ട് 2200 രൂപ കുറഞ്ഞത്. ഏപ്രിൽ നാലിന് ഒരു പവന് 67,200 രൂപയായിരുന്നു വില.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ ചുമത്തൽ, വ്യാപാര യുദ്ധത്തിലേക്കും ആഗോളസാമ്പത്തികമാന്ദ്യത്തിലേക്കും നയിക്കുമെന്ന ആശങ്ക ആഗോള വിപണികളെ ഉലക്കുന്നതാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ട്രംപിന്‍റെ തീരുവ യുദ്ധത്തിന് പിന്നാലെ ആഗോള വിപണികൾ വൻ ഇടിവാണ് ഇന്ന് നേരിട്ടത്.
 

facebook twitter