മലപ്പുറം: കൊണ്ടോട്ടി കോട്ടപ്പുറത്ത് മദ്യലഹരിയിൽ യുവാവ് അമ്മാവൻമാരെ ആക്രമിച്ചു. കുപ്പി പൊട്ടിച്ചുള്ള കുത്തേറ്റ് നൗഫൽ, വീരാൻ കുട്ടി എന്നിവർക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാക്കിർ എന്ന യുവാവാണ് ഇന്നലെ രാത്രി ഇരുവരേയും ആക്രമിച്ചത്. സാക്കിറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. അക്രമത്തിനിടെ പരിക്കേറ്റ ഇയാളെ പൊലീസ് മഞ്ചേരി ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.