
വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില. കേരളത്തില്‍ പവന് വില മുക്കാല്‍ ലക്ഷം രൂപ കടന്നു. ഒരു പവന് സ്വര്‍ണത്തിന് 760 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ സ്വര്‍ണവില 75000 രൂപ കടന്നു.
75040 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപയാണ് വര്‍ധിച്ചത്. 9380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്.