+

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കാര്യമായ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 90,000 രൂപയ്ക്ക് മുകളിലും താഴെയുമായി ചാഞ്ചാടിക്കളിച്ചിരുന്ന സ്വർണ്ണവില വീണ്ടും താഴെയെത്തി.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കാര്യമായ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 90,000 രൂപയ്ക്ക് മുകളിലും താഴെയുമായി ചാഞ്ചാടിക്കളിച്ചിരുന്ന സ്വർണ്ണവില വീണ്ടും താഴെയെത്തി. ഇന്ന് ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 520 രൂപ കുറഞ്ഞ് 89,800 രൂപയായി. ഒരു ഗ്രാം സ്വർണം വാങ്ങാൻ ഇപ്പോൾ 11,225 രൂപയാണ് നൽകേണ്ടത്.

സ്വർണ്ണവില ലക്ഷ്യത്തിലേക്ക് നീങ്ങുമെന്ന സൂചനകൾക്കിടയിലും വിലയിൽ തുടർച്ചയായി ഒരു സ്ഥിരതയില്ലായ്മ കാണുന്നത് ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും ആശ്വാസം നൽകുന്നുണ്ട്. വില ഉയരുമ്പോഴും സ്വർണ്ണത്തിന്റെ ആവശ്യകതയിൽ കാര്യമായ കുറവുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ആഭരണങ്ങൾക്ക് മാത്രമാണ് ആവശ്യക്കാർ കുറയുന്നത്. അതേസമയം, ബാർ, കോയിൻ, ഡിജിറ്റൽ ഗോൾഡ് തുടങ്ങിയ നിക്ഷേപ മാർഗ്ഗങ്ങളിലൂടെയുള്ള സ്വർണ്ണവിൽപ്പന ശക്തമായി തുടരുന്നുണ്ട്. സ്വർണ്ണവിലയിലെ ഈ ചാഞ്ചാട്ടത്തെ നിക്ഷേപകരും ഉപഭോക്താക്കളും ഒരുപോലെ സ്വീകരിക്കുന്നുവെന്നാണ് വിപണിയിലെ കാഴ്ച.

facebook twitter