കേരളത്തിൽ സ്വർണവില കുറഞ്ഞു

11:30 AM Nov 07, 2025 |


‌കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണുണ്ടായത്. 11,185 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവന്റെ വിലയിൽ 400 രൂപയുടെ കുറവാണുണ്ടായത്. 89,480 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം സ്വർണവില രണ്ട് തവണ ഉയർന്നിരുന്നു. അതേസമയം, ആഗോള വിപണിയിൽ സ്വർണവില ഇടിയുകയാണ്.

സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 0.2 ശതമാനം വർധനയാണ് ഉണ്ടായത്. ഔൺസിന് 3,989.91 ഡോളറായാണ് വില വർധിച്ചത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ കാര്യമായ മാറ്റമില്ല. ഡോളർ ഇൻഡക്സിൽ 0.5 ശതമാനത്തിന്റെ ഇടിവുണ്ടായി. നാല് മാസത്തെ ഉയർന്ന നിരക്കിലെത്തിയതിന് ശേഷമാണ് ഡോളർ ഇൻഡക്സിൽ ഇടിവുണ്ടായത്. ഇതുമൂലം വിദേശവിപണികളിൽ സ്വർണവിലയിൽ വർധനയുണ്ടായി.

സ്വർണവില വ്യാഴാഴ്ച രണ്ടാമതും കൂടിയിരുന്നു. ഗ്രാമിന് 60 രൂപയാണ് ഉച്ചക്ക് വർധിച്ചത്. പവന് 480 രൂപയും കൂടി. ഇതോടെ പവന് 89880 രൂപയും ഗ്രാമിന് 11235 രൂപയുമായി.