തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ അഞ്ച് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ 25 കാരിയായ സ്ത്രീയും അവരുടെ കാമുകിയെയും അറസ്റ്റ് ചെയ്ത് പൊലീസ്. ഭാരതിയും പങ്കാളിയായ സുമിത്രയെയുമാണ് പൊലീസ് കേസില്‍ കുറ്റവാളികളായി കണ്ടെത്തിയിരിക്കുന്നത്.
വിവാഹിതയായ ഭാരതിക്ക് 5 ഉം 3 ഉം വയസ്സുള്ള രണ്ട് പെൺമക്കളും അഞ്ച് മാസം പ്രായമുള്ള ഒരു മകനുമായിരുന്നു ഉണ്ടായിരുന്നത്. സുമിത്രയുമായി ഭാരതിക്ക് സ്വവർഗ ബന്ധമുണ്ടെന്ന് മനസിലായിരുന്ന ഭര്‍ത്താവുമായി നിരന്തരം തര്‍ക്കങ്ങളുണ്ടാകുകയും ഭാരതി അമ്മയുടെ വീട്ടിലേക്ക് മാറി താമസിക്കുകയുമായിരുന്നു.
പിന്നീട് ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്തിയ ഭാരതി. വീട്ടില്‍ ആളില്ലാത്ത സമയത്ത് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞ് ശ്വാസം മുട്ടിനെ തുടര്‍ന്നാണ് മരിച്ചത് എന്ന് ഭര്‍തൃവീട്ടുകാര്‍ തെറ്റുധരിപ്പിക്കുകയും കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തുകയും ചെയ്യുകയായിരുന്നു.
എന്നാലും സംഭവത്തില്‍, സംശയം വർദ്ധിച്ചതിനെത്തുടർന്ന് സംഭവത്തില്‍ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മകനെ കൊന്നതായി ഭാരതി സമ്മതിക്കുകയും, മരിച്ച കുട്ടിയുടെ ഫോട്ടോ സുമിത്രയുമായി പങ്കുവെച്ചതിന്റെ തെളിവുകള്‍ കണ്ടെത്തുകയും ചെയ്തു.