ആദിക് രവിചന്ദ്രൻ അജിത് കുമാറിനെ നായകനാക്കി സംവിധാനം ചെയ്ത ആക്ഷൻ എന്റർടെയ്‌നർ ചിത്രം ഗുഡ് ബാഡ് അഗ്ലി ഒടിടിയിലേക്ക്.
അജിത്തിന്റെ കരിയറിലെ 63-ാമത് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. തൃഷയാണ് ചിത്രത്തിലെ നായിക. സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ്, പ്രഭു, രാഹുൽ ദേവ്, യോഗി ബാബു, ഷൈൻ ടോം ചാക്കോ, രഘു റാം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് അജിത് അവതരിപ്പിച്ചത്.
ദേവി ശ്രീ പ്രസാദ് സംഗീതം നിർവ്വഹിച്ച ചിത്രം നിർമിച്ചത് മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ്. ആദിക് രവിചന്ദ്രൻ, രവി കന്തസ്വാമി, ഹരീഷ് മണികണ്ഠൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.
നെറ്റ്ഫ്ളിക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. മേയ് 8 മുതൽ ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.