+

ഗുഡ് ബാഡ് അഗ്ലി ; ട്രെയ്‌ലർ പുറത്ത്

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് തല അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി ട്രെയ്‌ലർ. ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രത്തിന്റെ ട്രെയ്‌ലർ യൂട്യൂബിന്റെ സർവർ ഹാങ് ആക്കി എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്


സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് തല അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി ട്രെയ്‌ലർ. ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രത്തിന്റെ ട്രെയ്‌ലർ യൂട്യൂബിന്റെ സർവർ ഹാങ് ആക്കി എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. രാത്രി 09:01 ന് റിലീസ് ചെയ്യാനിരുന്ന ട്രെയ്‌ലർ അൽപ സമയത്തിന് ശേഷമാണ് ആരാധകർക്ക് സെർച്ച് റിസൾട്ട്സിലും ലഭ്യമായത്.

അജിത്തിന്റെ ബില്ല, മങ്കാത്ത തുടങ്ങിയ ചിത്രങ്ങളുടെ റഫറൻസുകൾ കൊണ്ട് നിറഞ്ഞതായിരുന്നു ഗുഡ് ബാഡ് അഗ്ലിയുടെ ട്രെയ്‌ലർ. ഒപ്പം അജിത്തിന്റെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളും പഞ്ച് ഡയലോഗുകളും ട്രെയിലറിൽ കാണാം. തൃഷയാണ് ചിത്രത്തിൽ അജിത്തിന്റെ നായികയാകുന്നത്. സലാർ, എമ്പുരാൻ, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കാർത്തികേയ ദേവാണ് ചിത്രത്തിൽ അജിത്തിന്റെ മകന്റെ വേഷം ചെയ്യുന്നത്.

അടുത്തിടെ ഇൻസ്റ്റാഗ്രാം റീലിസിലൂടെ വൈറൽ ആയ അക്ക മഗ, പുലി പുലി തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയരായ ഡാർക്കി എന്ന തമിഴ് ബാൻഡിന്റെ ഗാനവും പ്രധാന ഗായകന്റെ ചില ദൃശ്യങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആദിക്ക് രവിചന്ദ്രന്റെ മുൻചിത്രം മാർക്ക് ആന്റണിയിലേതുപോലെ വിന്റജ് തമിഴ് ഗാനത്തിന്റെ റീമിക്‌സും ഗുഡ് ബാഡ് അഗ്ലിയിൽ ഉണ്ട്.

facebook twitter