+

ഗൂ​ഗ്ൾ ക്രോം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സു​ര​ക്ഷ മു​ന്ന​റി​യി​പ്പു​മാ​യി സ​ർ​ക്കാ​ർ

ഗൂ​ഗ്ൾ ക്രോം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സു​ര​ക്ഷ മു​ന്ന​റി​യി​പ്പു​മാ​യി സ​ർ​ക്കാ​ർ

ഗൂ​ഗ്ൾ ക്രോ​മി​ന്റെ ചി​ല പ​ഴ​യ വേ​ർ​ഷ​നു​ക​ളി​ൽ സു​ര​ക്ഷ പ്ര​ശ്നമെന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഐ.​ടി മ​ന്ത്രാ​ല​യം. ത​ട്ടി​പ്പു​കാ​ർ​ക്ക് ക​മ്പ്യൂ​ട്ട​റി​ന്റെ നി​യ​ന്ത്ര​ണം വി​ദൂ​ര​ങ്ങ​ളി​ൽ​നി​ന്ന് കൈ​വ​ശ​പ്പെ​ടു​ത്താ​ൻ വ​​ഴി​യൊ​രു​ക്കു​ന്ന സു​ര​ക്ഷ പ്ര​ശ്ന​ം ക​ണ്ടെ​ത്തി​യെ​ന്നാ​ണ്, മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ഇ​ന്ത്യ​ൻ ക​മ്പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്​​പോ​ൺ​സ് ടീം ​മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​ത്.

വി​ൻ​ഡോ​സ്, മാ​ക്, ലി​ന​ക്സ് ഒ.​എ​സു​ക​ളെ​ല്ലാം ഭീ​ഷ​ണി​യി​ലാ​ണെ​ന്നും ക്രോം ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ അ​ടി​യ​ന്ത​ര​മാ​യി അ​വ അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശി​ക്കു​ന്നു. ലി​ന​ക്സി​ൽ 136.0.7103.113നും ​വി​ൻ​ഡോ​സി​ലും മാ​കി​ലും 136.0.7103.113 അ​ല്ലെ​ങ്കി​ൽ 136.0.7103.114നും ​മു​മ്പു​ള്ള വേ​ർ​ഷ​നു​ക​ളാ​ണ് അ​പാ​യ​ഭീ​ഷ​ണി​യി​ലെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

facebook twitter