
ഗൂഗിൾ പിക്‌സൽ 6എ ഫോണുകൾ നിർബന്ധമായും അപ്‌ഡേറ്റ് ചെയ്തിരിക്കണമെന്ന് ഗൂഗിൾ. ഫോൺ അമിതമായി ചൂടാകുന്ന പ്രശ്‌നം മറികടക്കുന്നതിനാണ് പുതിയ നിർദ്ദേശം. ഉപയോക്തൃ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ ബാറ്ററി മാനേജ്‌മെന്റ് സവിശേഷതകൾ ഈ അപ്‌ഡേറ്റിൽ അവതരിപ്പിക്കും. എല്ലാ പിക്സൽ 6a ഉപകരണങ്ങളെയും ആൻഡ്രോയിഡ് 16-ലേക്ക് കൊണ്ടുവരുന്ന അപ്‌ഡേറ്റ് ജൂലൈ 8 മുതൽ പുറത്തിറങ്ങാൻ തുടങ്ങും. എല്ലാ പിക്സൽ 6a ഫോണുകൾക്കും ആൻഡ്രോയിഡ് 16 അപ്‌ഡേറ്റ് ലഭിക്കുമെങ്കിലും , നിർദ്ദിഷ്ട ഇംപാക്റ്റഡ് ഉപകരണങ്ങൾക്ക് മാത്രമേ ഈ പുതിയ ബാറ്ററി മാനേജ്‌മെന്റ് സവിശേഷതകൾ ലഭിക്കൂ.
ജൂലൈ 8 മുതൽ, എല്ലാ Pixel 6a ഫോണുകളിലേക്കും അപ്‌ഡേറ്റ് സ്വയമേവ ഡൗൺലോഡ് ചെയ്യപ്പെടും. ഡൗൺലോഡ് ചെയ്‌തുകഴിഞ്ഞാൽ, പുതിയ സോഫ്റ്റ്‌വെയർ പ്രയോഗിക്കുന്നതിന് നിങ്ങളുടെ ഫോൺ സ്വയം റീസ്റ്റാർട്ട് ചെയ്യും.
ബാറ്ററി ചൂടാകുന്ന പ്രശ്‌നം നേരിട്ടുന്ന ഉപഭോക്താക്കൾക്ക് സൗജന്യമായി ബാറ്ററി മാറ്റിയെടുക്കാനാവും. ഗൂഗിളിന്റെ രജിസ്‌ട്രേഷൻ പേജ് വഴി അടുത്തുള്ള സ്ഥാപനത്തിൽ നിന്ന് ബാറ്ററി മാറ്റിയെടുക്കാം. ജൂലായ് 21 മുതലാണ് ഇതിനുള്ള സൗകര്യം ആരംഭിക്കുക. ഇന്ത്യ, ജപ്പാൻ, ജർമനി, സിംഗപൂർ, യുകെ, കാനഡ, യുഎസ് എന്നിവിടങ്ങളിൽ ബാറ്ററി മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടാവും. യുഎസിലും ഇന്ത്യയിലും ഉപഭോക്താക്കൾക്ക് മെയിൽ ഇൻ റിപ്പയർ സേവനവും ലഭിക്കും.