ഇപ്പോൾ അപേക്ഷിക്കാവുന്ന സർക്കാർ ജോലികൾ ഇതാ

04:26 PM Jul 10, 2025 |


1. സീനിയർ സൂപ്രണ്ട്
ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള ഒരു സീനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് വിവിധ സർക്കാർ വകുപ്പുകളിലെയും സെക്രട്ടറിയേറ്റിലെയും സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും (ശമ്പള സ്‌കയിൽ-51400-110300) അപേക്ഷ ക്ഷണിച്ചു. കെ.എസ്.ആർ ചട്ടം 144 പ്രകാരമുള്ള അപേക്ഷ ബന്ധപ്പെട്ട വകുപ്പ് മേധാവിയിൽ നിന്നും ലഭിച്ച സമ്മതപത്രം ഉള്ളടക്കം ചെയ്ത്, ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയം, കെ.എസ്.എച്ച്.ബി ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ ജൂലൈ 26 നകം ലഭ്യമാക്കണം.
2. ഇൻസ്ട്രക്ടർ 
സംസ്ഥാനത്തെ എൻ.സി.സി. കേഡറ്റുകളെ പരിശീലിപ്പിയ്ക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ തിരുമല, നെയ്യാറ്റിൻകര, ചെങ്ങന്നൂർ, പത്തനംതിട്ട, പാല, തൃശൂർ, ചേർത്തല, തലശ്ശേരി, കാസർകോഡ് എന്നീ യൂണിറ്റുകളിലേയ്ക്ക് വിമുക്ത ഭടൻമാരായ ജെ.സി.ഒ.മാരിൽ നിന്നും എൻ.സി.ഒ.മാരിൽ നിന്നും കോൺട്രാക്റ്റ് ഇൻസ്ട്രക്ടർ സ്റ്റാഫ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്കായി https://nis.bisagn.gov.in/nis/downloads-public വെബ് സൈറ്റ് സന്ദർശിയ്ക്കാം. ഓൺലൈനായി അപേക്ഷകൾ adperskeraladte@gmail.com സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് തപാൽ വഴി അയയ്‌ക്കണം. തപാൽ വഴി അപേക്ഷ അയയ്‌ക്കേണ്ട വിലാസം അഡീഷണൽ ഡയറക്ടർ ജനറൽ, എൻ.സി.സി. ഡയറക്ടറേറ്റ് (കെ ആൻഡ് എൽ), വഴുതക്കാട്, തിരുവനന്തപുരം- 695010. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 30. ഫോൺ: 9149974355.
3. അസിസ്റ്റന്റ് 
പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവ്വീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. താൽപ്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ജൂലൈ 22-ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, KSRTC ബസ് ടെർമിനൽ കോംപ്ലക്‌സ് (ഏഴാം നില) തമ്പാനൂർ തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.cee-kerala.org