+

കുബേര' സ്ട്രീമിങ് തീയതി പുറത്ത്

ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത കുബേര നല്ല പ്രതികരണങ്ങളോടെ തിയേറ്ററിൽ മികച്ച നേട്ടമാണ് കാഴ്ചവെച്ചത്. ഗംഭീര പ്രകടനമാണ് സിനിമയിൽ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ.

ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത കുബേര നല്ല പ്രതികരണങ്ങളോടെ തിയേറ്ററിൽ മികച്ച നേട്ടമാണ് കാഴ്ചവെച്ചത്. ഗംഭീര പ്രകടനമാണ് സിനിമയിൽ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ. സിനിമയുടെ ഒടിടി സ്ട്രീമിങ് തീയതി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ജൂൺ 18 മുതൽ കുബേര ഒടിടിയിൽ ലഭ്യമാകും. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് കുബേര സ്ട്രീമിങ്ങിനൊരുങ്ങുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നെ ഭാഷകളിലാണ് സിനിമ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 16 ദിവസം കൊണ്ട് 132 കോടിയാണ് നേടിയിരിക്കുന്നത് എന്നാണ് ഒഫിഷ്യല്‍ റിപ്പോര്‍ട്ട്.

ചിത്രത്തിന് തെലുങ്കിലും ഓവർസീസ് മാർക്കറ്റിലും മികച്ച നേട്ടം ഉണ്ടാക്കാനായപ്പോൾ തമിഴിൽ കളക്ഷനിൽ പിന്നോട്ടുപോയി. കേരളത്തിലും ചിത്രത്തിന് ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല.

facebook twitter