+

മലയാള ഭാഷാ അദ്ധ്യാപക വംശത്തിന്റെ അഭിമാനമാണ് അഴിക്കോട് മാഷ് : എം.എൻ കാരശ്ശേരി

മലയാള ഭാഷാ അദ്ധ്യാപക വംശത്തിന്റെ അഭിമാനമാണ് അഴിക്കോട് മാഷ് : എം.എൻ കാരശ്ശേരി

കണ്ണൂർ:ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആന്റ് റിസർച്ച് സെന്റർ സംഘടിപ്പിച്ച സുകുമാർ അഴീക്കോട് ജന്മശതാബ്ദി അനുസ്മരണ പ്രഭാഷണം ജവഹർ ഓഡിറ്റോറിയത്തിൽ എഴുത്തുകാരനും പ്രഭാഷകനുമായ എം എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. മലയാള ഭാഷാഅദ്ധ്യാപകവംശത്തിന്റെ അഭിമാനമാണ് അഴിക്കോട് മാഷെന്നും കാരശ്ശേരി പറഞ്ഞു. മൂന്നു വിഷയങ്ങളാണ് അദ്ദേഹം പഠിച്ചത്. 

സാഹിത്യം, രാഷ്ട്രീയം, തത്ത്വചിന്ത. ഈ വിഷയങ്ങളിലെല്ലാം പാരമ്പര്യമായി കിട്ടിയത് വാഗ്ഭടാനന്ദന്റെ തത്ത്വമാണ്.  പ്രസംഗത്തെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം പറയും പ്രസംഗമാണ് എന്റെപ്രവൃത്തിയെന്നാണ് അഴീക്കോട് മാഷ് പറയുക.അദ്ദേഹത്തിന്റെ പ്രസംഗം കേട്ടാൽ ആർക്കും മടുപ്പ് വരില്ല. പതിനെട്ടു വയസ്സു മുതൽ മരണനാളുകൾക്കടുത്തു വരെയുള്ള ദിവസങ്ങളിൽപോലും പ്രസംഗിക്കാൻ അദ്ദേഹത്തിന്റെ ശബ്ദത്തിന് ഒരു മാറ്റവുമുണ്ടായിരുന്നില്ല. ശാരീരികമായ് വയ്യായ്മ തോന്നിയാലും പ്രസംഗവേദിയിലെത്തി ഡയസ് പിടിച്ചു നിന്നാൽ പിന്നെ ഇരട്ടി ഊർജ്ജത്തോടെയാണ് മാഷിന്റെപ്രസംഗം.  

രാഷ്ട്രീയത്തിൽ ജവർലാൽനെഹറുമായിഏറെഅടുപ്പമാണ് അദ്ദേഹത്തിന്. മതേതര മൂല്യം ഉയർത്തിപ്പിടിച്ചിരുന്ന നെഹറുവിനോട് നല്ല ആദരവാണ് അഴീക്കോടിനുണ്ടായിരുന്നത്. 38 വർഷത്തെ തന്റെഅദ്ധ്യാപക ജീവിതത്തിന്നിടെ മതത്തിന്റെ പേരിൽ ആർക്കും തന്നെ ഒരു പിന്തുണയും നൽകീട്ടില്ലെന്നും അദ്ധ്യാപന ജീവിതത്തിലെന്നും അദ്ദേഹം ഒരു ഗാന്ധിയനായിരുന്നുവെ ന്നും എം എൻ കാരശേരി പറഞ്ഞു.

ജവഹർലൈബ്രറിവർക്കിങ്ങ് ചെയർമാൻ എം രത്നകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീർ പയ്യനാടൻ , എഴുത്തുകാരൻ ബാലകൃഷ്ണൻ കൊയ്യാൽ,കോർപറേഷൻ മുൻ മേയർ അഡ്വ: ടി ഒ മോഹനൻ , മുണ്ടേരി ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു

facebook twitter