സര്‍ക്കാരിന്റെ നാലാം വാര്‍ഷിക അവലോകന യോഗം ഇന്ന് കണ്ണൂരില്‍

08:55 AM Jul 01, 2025 |


സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള മേഖല അവലോകന യോഗം ഇന്ന് കണ്ണൂരില്‍ ചേരും. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളുടെ അവലോകന യോഗമാണ് രാവിലെ കണ്ണൂര്‍ കൃഷ്ണമേനോന്‍ ഗവ. വനിതാ കോളജ് ഓഡിറ്റോറിയത്തില്‍ ചേരുന്നത്.

നാല് ജില്ലകളില്‍ പുരോഗമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. ജില്ലാ കളക്ടര്‍മാര്‍ പ്രധാന വിഷയങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. യോഗത്തില്‍ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.