ഐ.എസ്.ആർ.ഒ കേന്ദ്രീകൃത റിക്രൂട്ട്മെന്റ് ബോർഡ് സിവിൽ, ഇലക്ട്രിക്കൽ, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, ആർക്കിടെക്ചർ ബ്രാഞ്ചുകളിൽ സയന്റിസ്റ്റ്/എൻജിനീയർ (ഗ്രേഡ് എസ്.സി), തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
39 ഒഴിവുകളുണ്ട്. (സിവിൽ-18, ഇലക്ട്രിക്കൽ-10, ആർ.ആൻഡ് എ.സി-9, ആർക്കിടെക്ചർ-1, സിവിൽ-ഓട്ടോണമസ് ഗ്രേഡ്-1). സിവിൽ, ആർ ആൻഡ് എ.സി ബ്രാഞ്ചുകളിൽ ഓരോ ഒഴിവ് ഭിന്നശേഷിക്കാർക്ക് സംവരണമാക്കിയിട്ടുണ്ട്. ഗ്രൂപ് എ വിഭാഗത്തിൽപെടുന്ന ഗസറ്റഡ് തസ്തികയാണിത്.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ മൊത്തം 65 ശതമാനം മാർക്കിൽ 6.84 /10 സി.ജി.പി.എയിൽ കുറയാത്ത ബി.ഇ/ബി.ടെക് ബിരുദമുണ്ടായിരിക്കണം.
സയന്റിസ്റ്റ്/ എൻജിനീയർ ആർ ആൻഡ് എ.സി തസ്തികകൾ മെക്കാനിക്കൽ എൻജിനീയറിങ് വിത്ത് എയർകണ്ടീഷനിങ് ആൻഡ് റെഫ്രിജറേഷൻ/അനുബന്ധ വിഷയങ്ങളിൽ ബി.എ/ബി.ടെക് ബിരുദമുള്ളവർക്കാണ് അവസരം.
പ്രായപരിധി 14.07.2025ൽ 28 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങൾ www.isro.gov.in ൽ ലഭിക്കും. അപേക്ഷ ഫീസ് 750 രൂപ. വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ച് ഓൺലൈനിൽ ജൂലൈ 14 നകം അപേക്ഷിക്കേണ്ടതാണ്.
തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദ്രാബാദ് അടക്കമുള്ള കേന്ദ്രങ്ങളിൽ നടത്തുന്ന സെലക്ഷൻ ടെസ്റ്റിൽ യോഗ്യതയുള്ളവരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് ഇന്റർവ്യൂ നടത്തിയാണ് തെരഞ്ഞെടുക്കുക. 56,100 രൂപ അടിസ്ഥാന ശമ്പളത്തിലാണ് നിയമനം. ഡി.എ, എച്ച്.ആർ.എ, പെൻഷൻ അടങ്ങുന്ന ആനുകൂല്യങ്ങളുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.