+

രാഷ്ട്രപതിക്ക് അത്താഴവിരുന്നൊരുക്കി ഗവര്‍ണര്‍

കേരളസന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അത്താഴവിരുന്നൊരുക്കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ബുധനാഴ്ച രാത്രി തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലായിരുന്നു വിരുന്ന്.

തിരുവനന്തപുരം: കേരളസന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അത്താഴവിരുന്നൊരുക്കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ബുധനാഴ്ച രാത്രി തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലായിരുന്നു വിരുന്ന്.

ശബരിമലദര്‍ശനത്തിനു ശേഷം രാഷ്ട്രപതി രാജ്ഭവനില്‍ തങ്ങിയ ദിവസമാണ് ഗവര്‍ണര്‍ അത്താഴവിരുന്നൊരുക്കിയത്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍, മന്ത്രി വി.എന്‍.വാസവന്‍, ഗവര്‍ണറുടെ ഭാര്യ അനഘ ആര്‍ലേക്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍ എന്നിവര്‍ ഒറ്റ നിരയില്‍ ഇരുന്നാണ് ഭക്ഷണം കഴിച്ചത്.

മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, ആര്‍.ബിന്ദു, പി.എ.മുഹമ്മദ് റിയാസ്, കെ.രാജന്‍, എം.ബി.രാജേഷ്, ജി.ആര്‍.അനില്‍, പി.പ്രസാദ്, ഒ.ആര്‍.കേളു, ജെ.ചിഞ്ചുറാണി, വീണാ ജോര്‍ജ്ജ്, പദ്മ അവാര്‍ഡ് ജേതാക്കളായ അടൂര്‍ ഗോപാലകൃഷ്ണന്‍, ജി.മാധവന്‍ നായര്‍, ജെ.ഹരീന്ദ്രന്‍ നായര്‍, കെ.എം.ബീനാമോള്‍, ലക്ഷ്മിക്കുട്ടിയമ്മ, ഐ.എം.വിജയന്‍, ഡോ. കെ.ഓമനക്കുട്ടി, എംപിമാരായ ഡോ. ശശി തരൂര്‍, എന്‍.കെ.പ്രേമചന്ദ്രന്‍, അടൂര്‍ പ്രകാശ്, ആന്റണി രാജു എംഎല്‍എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖര്‍, കുമ്മനം രാജശേഖരന്‍, വി.മുരളീധരന്‍, പി.എസ്.ശ്രീധരന്‍ പിള്ള, മതനേതാക്കളായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, വി.പി.സുഹൈബ് മൗലവി, സ്വാമി ശിവാമൃതാനന്ദ, സ്വാമി സച്ചിദാനന്ദ, ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, കളക്ടര്‍ അനുകുമാരി, മുന്‍ അംബാസഡര്‍ ടി.പി.ശ്രീനിവാസന്‍, മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍, സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.

facebook twitter