+

കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക ചൂഷണ ഉദ്ദ്യേശത്തോടെ ചുംബിക്കുകയും പീഡിപ്പിക്കാൻ ശ്രമിച്ച കേസ് : പ്രതി റിമാൻഡിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക ചൂഷണ ഉദ്ദ്യേശത്തോടെ ചുംബിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത പോക്സോ കേസിലെ പ്രതി പിടിയിൽ .

 കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക ചൂഷണ ഉദ്ദ്യേശത്തോടെ ചുംബിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത പോക്സോ കേസിലെ പ്രതി പിടിയിൽ . വളപട്ടണം സ്വദേശി എം.കെ. ഹാഷിഖിനെ (53) യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ടൗൺ സ്റ്റേഷൻ പരിധിയിലെ 12കാരിയുടെ പരാതിയിലാണ് പോക്സോ നിയമപ്രകാരം ടൗൺ പോലീസ് കേസെടുത്തത്. 

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പരാതിക്കാസ്പദമായ സംഭവം. സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് പെൺകുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്. തുടർന്ന് സ്കൂൾ അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം നൽകുകയും കുട്ടിയുമായി ടൗൺസ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ടൗൺ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണത്തിനിടെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

facebook twitter