+

ജ്യോതിശാസ്ത്രത്തിൽ ഉപരിപഠനം നേടാൻ ആഗ്രഹമുണ്ടോ?

ജ്യോതിശാസ്ത്രത്തിൽ ഉപരിപഠനം നേടാൻ ആഗ്രഹമുണ്ടോ?

ജ്യോതിശാസ്ത്രത്തിൽ ഉപരിപഠനം നേടാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എന്നാൽ ഇതാ പുണെയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി (IUCAA)യിൽ അസ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ പിഎച്ച്‌ഡി, മാസ്റ്റേഴ്സ് എന്നിവ ചെയ്യാൻ അവസരം. യുജിസിയുടെ കീഴിൽ വരുന്ന സ്വയംഭരണസ്ഥാപനമായ ഐയുസിഎഎ യിൽ നാഷണൽ അഡ്മിഷൻ ടെസ്റ്റ് (INAT-2026 ) വഴിയാണ് പ്രവേശനം നടക്കുന്നത്. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് രണ്ട് ഇന്റർവ്യൂ ആണ് ഉണ്ടാകുക.

കോസ്മിക് മാഗ്നറ്റിക് ഫീൽഡ്സ്, ഹൈ എനർജി അസ്ട്രോഫിസിക്സ്, കോസ്മോളജി ആൻഡ് ലാർജ് സ്കെയിൽ സ്‌ട്രക്ചർ, സോളാർ ആൻഡ് സ്റ്റെല്ലാർ ഫിസിക്സ്, കംപ്യൂട്ടേഷണൽ അസ്ട്രോഫിസിക്സ്, ഗ്രാവിറ്റേഷണൽ ലെൻസിങ്‌, എക്സ്ട്രാ ഗാലക്ടിക് അസ്ട്രോണമി, ഗ്രാവിറ്റേഷണൽ വേവ്സ്, ക്വാണ്ടം മെട്രോളജി ആൻഡ് പ്രെസിഷൻ മെഷർമെന്റ്‌സ്‌, ഇൻസ്ട്രുമെന്റേഷൻ ഫോർ അസ്ട്രോണമി, മെഗാ സയൻസ് തുടങ്ങി വിവിധ ജ്യോതിശാസ്ത്ര വിഷയങ്ങളിൽ ഗവേഷണം ചെയ്യാം. കൂടാതെ ഗവേഷണത്തിനുപുറമെ ‘ഇനാറ്റ്’ വഴി എസ്‌പിപിയുഐയുസിഎഎ (SPPU-IUCAA) ജോയിന്റ്‌ എംഎസ്‌സി (ഫിസിക്സ് വിത്ത് അസ്ട്രോഫിസിക്സ്) കോഴ്സിനും പ്രവേശനം നടക്കുന്നുണ്ട്.

55 ശതമാനം മാർക്കോടെ ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, അപ്ലൈഡ് മാത്‌സ്‌/എംഇമാറ്റിക്‌സ്, ഇലക്ട്രോണിക്സ്, അസ്‌ട്രോണമി ഇവയൊന്നിലെ എംഎസ്‌സി / ഇന്റഗ്രേറ്റഡ് എംഎസ്‍സി അല്ലെങ്കിൽ ഏതെങ്കിലും ബ്രാഞ്ചിൽ ബിഇ / ബിടെക് / എംടെക് ബിരുദമാണ് എന്നിവയാണ് ഗവേഷണം നടത്താനുള്ള യോഗ്യത. പട്ടിക, ഒബിസി, ഇഡബ്ല്യുഎസ്, ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ അസ്ട്രോണമി പഠിച്ചിരിക്കണമെന്ന് നിർബന്ധമില്ല. എന്നാൽ, ഫിസിക്സിൽ അടിസ്ഥാനവിവരങ്ങൾ ഉണ്ടായിരിക്കണം. എസ്‌പിപിയു ഐയുസിഎഎ ജോയിന്റ് എംഎസ്‌സി (ഫിസിക്സ് വിത്ത് അസ്ട്രോഫിസിക്സ്) പ്രോഗ്രാമിന് ബിഎസ്‌സി ഫിസിക്സ് (രണ്ടാംവർഷംവരെ മാത്തമാറ്റിക്സ് പഠിച്ച്) പൂർത്തിയാക്കിയവർക്കും ഏതെങ്കിലും എൻജിനിയറിങ്‌ ബ്രാഞ്ചിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിടെക് പൂർത്തിയാക്കിയവർക്കും കോഴ്‌സുകൾക്കായി അപേക്ഷിക്കാവുന്നതാണ്.

​ജനുവരി 18ന് ആണ് പ്രവേശന പരീക്ഷ നടക്കുക. താല്പര്യമുള്ളവർ ​നവംബർ 24ന് രാത്രി 11.59നകം ഓൺലെനായി അപേക്ഷ സമാപർപ്പിക്കണം. അപേക്ഷയോടൊപ്പം രണ്ട് അക്കാദമിക്‌ വിദഗ്‌ധരുടെ അസസ്‌മെന്റ്‌ റിപ്പോർട്ട് നൽകുന്നത് പ്രവേശനസാധ്യത വർധിക്കും. അസസ്‌മെന്റ്‌ റിപ്പോർട്ടുകൾ നവംബർ 26നകം ഓൺലൈനായി നൽകണം. വിവരങ്ങൾക്ക്‌: inat.iucaa.in ഫോൺ: 020-2560 4699. ഇ–മെയിൽ: inat@iucaa.in എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

facebook twitter