+

കണ്ണൂരിൽ ക്ളാസ് മുറിയിൽ വെച്ച് സഹപാഠിക്ക് ക്രൂരമർദ്ദനം: രണ്ട് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

പാനൂർ മൊകേരി രാജീവ് ഗാന്ധിഹയർ സെക്കൻഡറി സ്കൂളിലെ ക്ളാസ് മുറിയിൽ വെച്ചു റസ്ലിങ് മോഡലിൽ സഹപാഠിയെ അതിക്രൂരമായി മർദ്ദിച്ച വിദ്യാർത്ഥിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന്

കണ്ണൂർ : പാനൂർ മൊകേരി രാജീവ് ഗാന്ധിഹയർ സെക്കൻഡറി സ്കൂളിലെ ക്ളാസ് മുറിയിൽ വെച്ചു റസ്ലിങ് മോഡലിൽ സഹപാഠിയെ അതിക്രൂരമായി മർദ്ദിച്ച വിദ്യാർത്ഥിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് സ്കൂൾ പ്രൊട്ടക്ഷൻ സമിതി ഭാരവാഹികൾ അറിയിച്ചു. മർദ്ദിച്ച വിദ്യാർത്ഥിയെ ഈ അധ്യയന വർഷം സ്കൂളിൽ നിന്നും മാറ്റി നിർത്താനാണ് തീരുമാനം. എന്നാൽ പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കുമെന്ന് സ്കൂൾ പ്രൊട്ടക്ഷൻ സമിതി ഭാരവാഹികൾ അറിയിച്ചു.

ക്ളാസ് മുറിയിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വിദ്യാർത്ഥിക്കെതിരെയും നടപടി സ്വീകരിക്കും. രണ്ടാഴ്ച്ച കാലയളവിൽ ഈ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്യും. ക്ളസ് മുറിയിൽ ഇൻ്റർവെൽ സമയത്ത് വിദ്യാർത്ഥി വാക് തർക്കത്തെ തുടർന്ന് സഹപാഠിക്കെതിരെ അതിഭീകരമായ റസ്ലിങ്ങിന് സമാനമായ മർദ്ദനമാണ് അഴിച്ചു വിട്ടത്.

താഴെ തറയിൽവീണ വിദ്യാർത്ഥിയെ കാൽമുട്ടുകൊണ്ടു ഇടിക്കുകയും ചവിട്ടുകയും ചെയ്തു. ഇതു മറ്റൊരു വിദ്യാർത്ഥി മൊബൈൽ ഫോണിൽ ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മികച്ച പഠന നിലവാരവും അച്ചടക്കവും കലാ, കായിക, ശാസ്ത്രമേളകളിൽ മിന്നും പ്രകടനം കാഴ്ച്ചവയ്ക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് മൊകേരി രാജീവ് ഗാന്ധി'സ്കൂളിൻ്റെ സൽപ്പേരിന് തന്നെ അപമാനമായിരിക്കുകയാണ് ഇപ്പോൾ നടന്ന കാര്യങ്ങൾ' ഈ കാര്യത്തിൽ ഇവിടെ മക്കളെ പഠിപ്പിക്കുന്ന രക്ഷിതാക്കൾക്കും ആശങ്കയുണ്ട്.

facebook twitter