+

കണ്ണൂർ തൃക്കരിപ്പൂരിൽ കാർ തകർത്ത് ബാറ്ററി മോഷണം: യുവാക്കൾ അറസ്റ്റിൽ

റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിൻ്റെ ചില്ല് തകർത്ത് ബാറ്ററി മോഷ്ടിച്ച രണ്ട് പേർഅറസ്റ്റിൽ. പിലിക്കോട് മേൽമട്ടലായി സ്വദേശികളായ കെ. റോബിൻ എന്ന സച്ചു(20), എ. ഷാനിൽ(28) എന്നിവരെയാണ് ചന്തേര പി.വി രഘുനാഥും സംഘവും പിടികൂടിയത്. 

തൃക്കരിപ്പൂർ : റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിൻ്റെ ചില്ല് തകർത്ത് ബാറ്ററി മോഷ്ടിച്ച രണ്ട് പേർഅറസ്റ്റിൽ. പിലിക്കോട് മേൽമട്ടലായി സ്വദേശികളായ കെ. റോബിൻ എന്ന സച്ചു(20), എ. ഷാനിൽ(28) എന്നിവരെയാണ് ചന്തേര പി.വി രഘുനാഥും സംഘവും പിടികൂടിയത്. 

പോലീസ് അന്വേഷണത്തിനിടെ സിസിടിവി ദൃശ്യത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. കാസർകോട് റെയിൽവെ പോലീസിലെ സിവിൽ പോലീസ് ഓഫീസർ പേരാവൂർ മണത്തണയിലെ പി.എം. ഷംസീറിന്റെ ഉടമസ്ഥതയിലുള്ള കെ എൽ. 18. എൻ. 2990 നമ്പർ കാറിൻ്റെ ബാറ്ററിയാണ് പ്രതികൾ കവർന്നത്. 

തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് 21 ന് വൈകുന്നേരം 3.50 ഓടെ കാർപാർക്ക് ചെയ്‌ത ശേഷം ഡ്യൂട്ടിക്ക് പോയതായിരുന്നു ഷംസീർ. തിരിച്ചെത്തിയപ്പോഴാണ് കാർ തകർത്ത നിലയിൽ കണ്ടത്. പരാതിയിൽ അന്വേഷിച്ച പോലീസ് പ്രതിക കണ്ടെത്തി പിടികൂടുകയായിരുന്നു. 

പോലീസ് സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജിത്ത് പടന്ന, ഹരീഷ് കുമാർ, ഷൈജു എന്നിവരാണ് കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

facebook twitter