+

രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലെകറെ സന്ദര്‍ശിച്ച് മുഖ്യമന്ത്രിയും ഭാര്യയും

രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലെകറെ സന്ദര്‍ശിച്ച് മുഖ്യമന്ത്രിയും ഭാര്യയും

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലെകറെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാര്യ കമല വിജയനൊപ്പം രാജ്ഭവനിലെത്തിയായിരുന്നു സന്ദര്‍ശനം. ഇരുവരെയും ആര്‍ലെകര്‍ സ്വീകരിച്ചു. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ പ്രഭാതസവാരിക്ക് ക്ഷണിച്ചു.

രാജ്ഭവനില്‍ നടക്കാന്‍ പറ്റിയ അന്തരീക്ഷം ആണല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ആയിരുന്നു ഗവര്‍ണറുടെ ക്ഷണം. മുഖ്യമന്ത്രി പറഞ്ഞത് ശരിവച്ച ഗവര്‍ണര്‍, രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണെന്നും ഒരുമിച്ച് നടക്കാമെന്നും പിണറായിയോട് പറഞ്ഞു. രാജ്ഭവനില്‍ ഗവര്‍ണറും കുടംബവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിറ്റ് നീണ്ടു.

അതേസമയം, കേരള സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ഗവര്‍ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍ കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗം നടത്തിയത്. മലയാളത്തില്‍ നമസ്‌കാരം എന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്.

facebook twitter