+

35 മുതല്‍ 60 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് ആയിരം രൂപ പെൻഷൻ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

മുതല്‍ 60 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് ആയിരം രൂപ പെൻഷൻ പ്രഖ്യാപിച്ച്‌ സർക്കാർ. നിലവില്‍ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത AAY/PHH വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കുന്ന "സ്ത്രീ സുരക്ഷ" പെൻഷൻ പദ്ധതി

തിരുവനന്തപുരം: 35 മുതല്‍ 60 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് ആയിരം രൂപ പെൻഷൻ പ്രഖ്യാപിച്ച്‌ സർക്കാർ. നിലവില്‍ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത AAY/PHH വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കുന്ന "സ്ത്രീ സുരക്ഷ" പെൻഷൻ പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.

331.34 ലക്ഷം സ്ത്രീകളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. പ്രതിവർഷം 3,800 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ ചെലവിടുക എന്നും അദ്ദേഹം വ്യക്തമാക്കി.

ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയത്തില്‍ ആയിരം രൂപ വര്‍ധിപ്പിച്ചു. ഇതുവരെയുള്ള കുടിശിക ഇവര്‍ക്കു നല്‍കും.
കുടുംബശ്രീ എ.ഡി.എസുകള്‍ക്കുള്ള പ്രവര്‍ത്തന ഗ്രാന്റ്‌ പ്രതിമാസം ആയിരം രൂപയാക്കി.

അംഗന്‍വാടി വര്‍ക്കര്‍, ഹെല്‍പര്‍ എന്നിവര്‍ക്കുള്ള ഓണറേറിയം ആയിരം രൂപ കൂട്ടി.സാക്ഷരതാ പ്രേരക്‌മാരുടെ ഓണറേറിയത്തിലും 1000 രൂപയുടെ വര്‍ധന.ആയമാരുടെയും പ്രീൈപ്രമറി അധ്യാപകരുടെയും വേതനം ആയിരം രൂപ കൂട്ടി.ഗസ്‌റ്റ്‌ ലക്‌ചറര്‍മാരുടെ പ്രതിമാസ വേതനത്തില്‍ പരമാവധി 2000 രൂപ ഉയര്‍ത്തി.നെല്ലിന്റ സംഭരണ വില 30 രൂപ ആക്കി.

Trending :
facebook twitter