+

മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍

ദുരന്തബാധിതര്‍ക്ക് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും.

മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസം വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കും. 

പദ്ധതിയുടെ നിര്‍മ്മാണ ചുമതല കിഫ്ബിക്ക് കൈമാറാനാണ് സാധ്യത.


ദുരന്തബാധിതര്‍ക്ക് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 12ന് സെക്രട്ടറിയേറ്റിലാണ് കൂടിക്കാഴ്ച്ച. പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി സ്‌പോണ്‍സര്‍മാരെ അറിയിക്കും. നൂറ് വീടുകള്‍ വാ?ഗ്ദാനം ചെയ്ത കര്‍ണാടക സര്‍ക്കാരിന്റെ പ്രതിനിധിയും യോ?ഗത്തില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയുടെ പ്രതിനിധിയും കൂടിക്കാഴ്ചയ്ക്ക് എത്തും.

facebook twitter