കിടിലൻ ചിക്കൻ ഫ്രൈ

10:50 AM Oct 26, 2025 | Kavya Ramachandran



അവശ്യ ചേരുവകൾ

ചിക്കൻ – 2 കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 ടേബിൾ സ്പൂൺ
പച്ച കുരുമുളക് ചതച്ചത് -3 ടേബിൾസ്പൂൺ
കടായി മസാല -3 ടീസ്പൂൺ
മുളകുപൊടി -3 ടീസ്പൂൺ
മല്ലിപ്പൊടി -3 ടീസ്പൂൺ
മഞ്ഞൾ പൊടി -2 ടീസ്പൂൺ
ഗരം മസാല -3 ടീസ്പൂൺ
പെരുംജീരകം ചതച്ചത് -3 ടേബിൾസ്പൂൺ
മല്ലി ചതച്ചത് -3 ടേബിൾസ്പൂൺ
മുട്ട -2
കോൺഫ്ലവർ -3 ടേബിൾ സ്പൂൺ
നാരങ്ങാനീര് -1 ടേബിൾ സ്പൂൺ
സോയ സോസ് -2 ടേബിൾ സ്പൂൺ
മൈദ -3 ടേബിൾ സ്പൂൺ
എണ്ണ- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ചിക്കൻ കഴുകി നല്ലരീതിയിൽ വൃത്തിയാക്കുക. കഴുകി എടുത്ത ചിക്കനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ച കുരുമുളക് ചതച്ചത്, കടായി മസാല, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി, ഗരം മസാല, പെരുംജീരകം ചതച്ചത് , മല്ലി ചതച്ചത്, സോയ സോസ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് തേച്ചുപിടിപ്പിക്കുക. ഇതിലേക്ക് നാരങ്ങാനീരും ചേർക്കുക. അവസാനം മൈദ ഇതിനു മുകളിലായി തൂവി കൊടുക്കുക. ഇനി ചിക്കൻ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കുക. ഒരു മണിക്കൂറെങ്കിലും റസ്റ്റ് ചെയ്യാനായി വെച്ചതിനുശേഷം നന്നായി ഫ്രൈ ചെയ്തെടുക്കാം. രുചിയൂറും അഫ്ഗാനി ചിക്കൻ ഫ്രൈ തയ്യാർ.