
കോട്ടയം കുമ്മനത്ത് രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ വില്ക്കാന് ശ്രമിച്ച സംഭവത്തില്‍ കുട്ടിയുടെ അച്ഛനും ഇടനിലക്കാരനും കസ്റ്റഡിയില്‍. കുമരകം പൊലീസ് ആണ് അസം സ്വദേശികളായ പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയെ വാങ്ങാന്‍ വന്നയാളെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് ശേഷം ഇവരെ അസ്റ്റ് ചെയ്യും.
ഇന്ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ വില്‍ക്കാനുള്ള ശ്രമം എതിര്‍ത്ത അമ്മ നാട്ടുകാരോട് പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. രണ്ടരമാസമുള്ള ആണ്‍കുട്ടിയെ അച്ഛനാണ് വില്ക്കാന് ശ്രമിച്ചത്. യുപി സ്വദേശിയായ ഒരാള്‍ക്ക് വില്‍ക്കാനായിരുന്നു ശ്രമം.
50000 രൂപയ്ക്കാണ് കുട്ടിയെ നല്‍കാമെന്ന് പറഞ്ഞത്. അഡ്വാന്‍സായി ആയിരം രൂപ ഇയാള്‍ കൈപ്പറ്റുകയും ചെയ്തു. രണ്ട് തവണ ശ്രമം നടത്തിയെങ്കിലും അമ്മ എതിര്‍ത്തു. മൂന്നാം തവണ കുട്ടിയെ വില്ക്കാന് ശ്രമിച്ചപ്പോഴാണ് അമ്മ നാട്ടുകാരെ വിവരം അറിയിച്ചത്.