വിഷു ആഘോഷിച്ച് ഗ്രേറ്റർ മാൻഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യുണിറ്റി ​​​​​​​

03:35 PM Apr 19, 2025 | Kavya Ramachandran

വിഷു ആഘോഷിച്ച്  ഗ്രേറ്റർ മാൻഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യുണിറ്റി.രാധാകൃഷ്ണ ക്ഷേത്ര സന്നിധിയിൽ പൂജാരി കൃഷൻ ജോഷി ഭദ്രദീപം തെളിച്ചു.  വിഷുകണി യോടെ ആരംഭിച്ച ആഘോഷങ്ങളിൽ മിഴിവേകി ശ്രീ വിശ്വജിത്ത് തൃക്കാക്കര സോപാന സംഗീതം ആലപിച്ചു .

തുടർന്ന് അംഗങ്ങൾ അവതരിപ്പച്ച കലാപരി പാടികൾ വിഷു സദ്യ, ഭക്തി ഗാനസുധ എന്നിവ നടന്നു .  സുധീർ, ശ്രീജിത്ത് നായർ, വിനോദ് ചന്ദ്രൻ, ഹരികുമാർ , ചന്ദ്രശേഖരൻ നായർ , ബിജു നായർ , വരുൺ കണ്ണൂർ , ഷാജി മോൻ , അനിരുദ്ധൻ , രാഗേഷ് നായർ സിജി സുധീർ , സിനി ബിജു എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.