ക്ഷീണിച്ചിരിക്കുമ്പോൾ ഒരു ചായ കഴിക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്. ഇതാ, പാലോ പാൽപ്പൊടിയോ ചേർക്കാതെ പണ്ട് കാലത്ത് ആളുകൾ തയ്യാറാക്കിയിരുന്ന രീതിയിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചായയുടെ റെസിപ്പിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മുട്ടചായ എന്നും ഇതിനെ വിളിക്കാറുണ്ട്.
ചേരുവകൾ:
വെള്ളം- 1 കപ്പ്
ചായപ്പൊടി- 2 ടീസ്പൂൺ
പഞ്ചസാര- ആവശ്യത്തിന്
ഏലക്ക- 2 എണ്ണം
മുട്ട- 1 എണ്ണം
തയാറാക്കുന്ന വിധം:
ഒരു കപ്പ് വെള്ളം നന്നായി തിളപ്പിക്കുക. അതിലേക്ക് രണ്ട് ഏലക്ക ചേർക്കുക. തിളച്ച ശേഷം രണ്ട് ടീസ്പൂൺ ചായപ്പൊടിയും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് വാങ്ങി അരിച്ച് മാറ്റിവെക്കുക. ഇനി ഇതിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് ആറ്റി പതപ്പിച്ചെടുക്കുക. ചൂടോടെ തന്നെ കുടിക്കേണ്ടതാണിത്.