
കുറഞ്ഞ ബഡ്ജറ്റിൽ അടിപൊളി ഫീച്ചറുകളും സോഫ്റ്റ് വെയർ എക്സ്പീരിയൻസും ആഗ്രഹിക്കുന്നവർക്ക് സമ്മാനവുമായി റിയൽമി. ജനപ്രിയമായ P3 സീരീസിലെ P3 ലൈറ്റ് 5ജിയാണ് ഇന്ത്യയിലേക്കെത്തുന്നത്. സെപ്റ്റംബർ 13 നാണ് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുക. വിപണിയിലെത്തും മുമ്പ് തന്നെ വിലയടക്കമുള്ള വിവരങ്ങളും റിയൽമി പുറത്തുവിട്ടിട്ടുണ്ട്.
120Hz റിഫ്രഷ് റേറ്റും 625 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.67-ഇഞ്ച് HD+ (720×1,604 പിക്സലുകൾ) ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ദിനേനയുള്ള ടാസ്ക്കുകൾ സ്മൂത്തായി കൊണ്ടുപോകാൻ മീഡിയടെക് ഡൈമെൻസിറ്റി 6300 5G ചിപ്സെറ്റാണ് കമ്പനി ഫോണിൽ ഫിറ്റ് ചെയ്തിരിക്കുന്നത്. ഒരു ദിവസം സുഖമായി ഓടാൻ പ്രാപ്തമാക്കുന്ന 6,000 എംഎഎച്ചിൻറെ ബാറ്ററിയാണ് ഫോണിൻറെ പവർഹൗസ്. 45W ഫാസ്റ്റ് ചാർജിംഗും 5W റിവേഴ്സ് ചാർജിംഗ് പിന്തുണയും ഇതിന് ഉണ്ടാകും.
32 മെഗാപിക്സൽ പിൻ ക്യാമറ യൂണിറ്റ്, 8 മെഗാപിക്സൽ സെൽഫി ക്യാമറ, IP64-റേറ്റഡ് ബിൽഡ് എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന ഹൈലൈറ്റുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 ആയിരിക്കും പി 3 ലൈറ്റ് 5 ജിയിൽ ഉണ്ടാവുക.
അടിസ്ഥാന 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപയായിരിക്കും ഇന്ത്യയിലെ വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപയായിരിക്കും വില. ലില്ലി വൈറ്റ്, പർപ്പിൾ ബ്ലോസം, മിഡ്നൈറ്റ് ലില്ലി നിറങ്ങളിൽ വിപണിയിൽ ലഭ്യമാകും.