മലപ്പുറം : കേന്ദ്ര സർക്കാർ വ്യക്തിഗത ഇൻഷുറൻസിനുണ്ടായിരുന്ന ജി.എസ്.ടി ഒഴിവാക്കിയതിന്റെ ആനുകൂല്യം പോസ്റ്റൽ ലൈഫ് ഇൻഷുറൻസുകൾക്കും ലഭിക്കും. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പ്രീമിയം നിലവിൽ ശമ്പളത്തിൽ നിന്നും പിടിക്കുന്ന പോളിസി ഉടമകളായ കേന്ദ്ര-സംസ്ഥാന സർക്കാർ, അർധ സർക്കാർ ജീവനക്കാർക്കും ആനൂകൂല്യം ലഭിക്കും.
ശമ്പളത്തിൽ നിന്നും പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിനായി പിടിക്കുന്ന തുക പോളിസി ബോണ്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന ജി.എസ്.ടി ഒഴിവാക്കിയുള്ള പ്രീമിയം തുകക്ക് തുല്യമായി അവരുടെ മേലധികാരികൾ മുഖേന നിജപ്പെടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അടുത്തുള്ള പോസ്റ്റ് ഓഫിസിൽ നിന്നോ മലപ്പുറം, മഞ്ചേരി ഹെഡ് പോസ്റ്റ് ഓഫിസിൽ നിന്നോ ലഭിക്കും. ഫോൺ-0483 2766840, 2762330.