+

ഗവണ്‍മെന്റ് ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒ‍ഴിവ്

ചാല ഗവ. ഐ ടി ഐയിൽ അഡിറ്റീവ് മാനുഫാക്ചറിങ്ങ് ടെക്നീഷ്യൻ (3D പ്രിന്റിങ്ങ്) ട്രേഡിൽ നിലവിലുള്ള ഒരു താത്കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു.
തിരുവനന്തപുരം: ചാല ഗവ. ഐ ടി ഐയിൽ അഡിറ്റീവ് മാനുഫാക്ചറിങ്ങ് ടെക്നീഷ്യൻ (3D പ്രിന്റിങ്ങ്) ട്രേഡിൽ നിലവിലുള്ള ഒരു താത്കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു.
യുജിസി അംഗീകൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ/ ഇൻഡസ്ട്രിയൽ/ മെക്കാട്രോണിക്സ്/ മാനുഫാക്ച്ചറിങ്ങ്/ പ്രൊഡക്ഷൻ/ ഓട്ടോമൊബൈൽ എന്നീ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻഎസിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് പങ്കെടുക്കാം.
ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങളും ആയവയുടെ പകർപ്പുകളും സഹിതം മാർച്ച് ഒന്നിന് രാവിലെ 11 മണിക്ക് പാപ്പനംകോടുള്ള കോ-ഓപ്പറേറ്റീവ് ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചാല ഐ ടി ഐയിലെ പ്രിൻസിപ്പാൾ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 8547898921
facebook twitter