+

കാമ്പസ് ഇന്റര്‍വ്യൂകളില്‍ പുതിയ ട്രെന്‍ഡ്, വിദ്യാര്‍ത്ഥികള്‍ ലക്ഷങ്ങളുടെ ശമ്പളം നേടുന്നത് ഈ രണ്ട് സ്ഥാപനങ്ങളില്‍

രാജ്യത്ത് ഈ അക്കാദമിക വര്‍ഷം അവസാനിക്കുമ്പോള്‍, കാമ്പസ് പ്ലേസ്‌മെന്റ് സീസണ്‍ തിരക്കിലാണ്. ഈ വര്‍ഷം പുതിയ ട്രെന്‍ഡ് കാമ്പസ് ഇന്റര്‍വ്യൂകളില്‍ കാണാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കൊച്ചി: രാജ്യത്ത് ഈ അക്കാദമിക വര്‍ഷം അവസാനിക്കുമ്പോള്‍, കാമ്പസ് പ്ലേസ്‌മെന്റ് സീസണ്‍ തിരക്കിലാണ്. ഈ വര്‍ഷം പുതിയ ട്രെന്‍ഡ് കാമ്പസ് ഇന്റര്‍വ്യൂകളില്‍ കാണാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രമുഖ മേഖലകളായ ഹൈ-ഫ്രീക്വന്‍സി ട്രേഡിംഗ് (HFT) സ്ഥാപനങ്ങളും ഗ്ലോബല്‍ കാപ്പബിലിറ്റി സെന്ററുകളും (GCCs) ആണ് പ്രധാന ശ്രദ്ധ നേടുന്നത്. രണ്ടിടങ്ങളും ഇന്ത്യയിലെ വലിയ ടാലന്റ് പൂളില്‍ നിന്ന് പ്രതിഭകളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. HFT സ്ഥാപനങ്ങള്‍ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുമ്പോള്‍, GCCകള്‍ ഹൈബ്രിഡ് പ്രവര്‍ത്തന മാതൃകകള്‍, ആഗോള പ്രോജക്റ്റുകള്‍, നൂതന സാങ്കേതികവിദ്യകള്‍ എന്നിവയിലൂടെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു.

ഹൈ-ഫ്രീക്വന്‍സി ട്രേഡിംഗ് ഫേമുകള്‍, സങ്കീര്‍ണ്ണമായ അല്‍ഗോരിതം ഉപയോഗിച്ച് സെക്കന്‍ഡിന്റെ ഒരംശത്തില്‍ ഒട്ടേറെ ഓര്‍ഡറുകള്‍ നടപ്പാക്കുന്നവയാണ്. ഇവര്‍ ക്വാണ്ടിറ്റേറ്റീവ് വിശകലനം, പ്രോഗ്രാമിംഗ് എന്നിവയില്‍ മികച്ചവരെ കാമ്പസുകളില്‍ നിന്ന് തേടുന്നു.

ജിസിസി എന്നത് മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ഓഫ്‌ഷോര്‍ യൂണിറ്റുകളാണ്. ഐടി, ആര്‍&ഡി, ക്ലയന്റ് സപ്പോര്‍ട്ട് തുടങ്ങിയ ജോലികള്‍ ഇവിടെ നടക്കുന്നു. ഡാറ്റ സയന്റിസ്റ്റുകള്‍, ക്ലൗഡ് ആര്‍ക്കിടെക്റ്റുകള്‍, എഐ സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവരുടെ ആവശ്യം ജിസിസികളില്‍ കൂടുതലാണ്. ഇന്ത്യയുടെ സാമ്പത്തിക ശക്തിയും താരതമ്യേന കുറഞ്ഞ ചെലവുകളും ഇവിടെയുള്ള സാധ്യതകള്‍ വിദേശ കമ്പനികളെ ആകര്‍ഷിക്കുന്നു.

എച്ച്എഫ്ടി ഫേമുകളിലെ ഉയര്‍ന്ന ശമ്പളവും ജിസിസികളിലെ സ്ഥിരമായ അവസരങ്ങളും കാമ്പസ് പ്ലേസ്‌മെന്റുകള്‍ മത്സരാധിഷ്ഠിതമാക്കുന്നു. ഡാറ്റ സയന്‍സ്, സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റ്, ക്വാണ്ടിറ്റേറ്റീവ് ഫിനാന്‍സ് എന്നീ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യം കൂടുതലാണ്. മത്സരം തീവ്രമായതിനാല്‍, വിദ്യാര്‍ത്ഥികള്‍ സ്‌പെഷ്യലൈസ്ഡ് വര്‍ക്ക്‌ഷോപ്പുകള്‍, ഇന്റേണ്‍ഷിപ്പുകള്‍, ഹാക്കാത്തോണുകള്‍ എന്നിവയില്‍ പങ്കെടുത്ത് സ്‌കില്‍ മെച്ചപ്പെടുത്തുന്നു. മത്സരവും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ കഠിനതയും നേരിടേണ്ടെങ്കിലും, വിജയിക്കുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളം, കരിയര്‍ വളര്‍ച്ച, സംതൃപ്തിയുള്ള ജോലി എന്നിവ ലഭിക്കും.

facebook twitter