തൃശൂര്‍: വിവാഹ തിരക്കിലമര്‍ന്ന് ഗുരുപവനപുരി. 248 വിവാഹങ്ങളാണ് ക്ഷേത്രത്തില്‍ ഞായറായ്ച്ച ശീട്ടാക്കിയിരിക്കുന്നത്. ഇതില്‍ 228 വിവാഹങ്ങളുണ്ടായി. പുലര്‍ച്ചെ അഞ്ചു മുതലാണ് താലികെട്ട് ആരംഭിച്ചത്. തിരക്ക് കണക്കിലെടുത്ത് 5 വിവാഹ മണ്ഡപങ്ങളൊരുക്കി.
താലികെട്ടിന് കാര്‍മികത്വം വഹിക്കാന്‍ കൂടുതല്‍ കോയ്മമാരെയും മംഗള വാദ്യസംഘത്തെയും നിയോഗിച്ചിരുന്നു. തിരക്ക് കണക്കിലെടുത്ത് പുലര്‍ച്ചെ നിര്‍മാല്യം മുതല്‍ ഭക്തരെ കൊടിമരത്തിന് സമീപം വഴി നേരേ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കുകയാണുണ്ടായത്.
ക്ഷേത്രത്തിനകത്ത് പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവക്ക് അനുമതിയുണ്ടായിരുന്നില്ല.