+

റഷ്യന്‍ കൂലിപട്ടാളത്തിലെക്ക് റിക്രൂട്ട്‌മെന്റ്: മൂന്നുപേരേ കോടതി റിമാന്റ് ചെയ്തു

റഷ്യന്‍ കൂലിപട്ടാളത്തിലെക്ക് യുവാക്കളെ റിക്രൂട്ട്‌മെന്റ് നടത്തിയ കേസില്‍ മൂന്നു പേരേ കോടതി റിമാന്റ് ചെയ്തു. തൃശൂര്‍ പാലയ്ക്കല്‍ ചക്കാലയ്ക്കല്‍ വീട്ടില്‍ സുമേഷ് സി. ആന്റണി (41), എറണാകുളം

തൃശൂര്‍: റഷ്യന്‍ കൂലിപട്ടാളത്തിലെക്ക് യുവാക്കളെ റിക്രൂട്ട്‌മെന്റ് നടത്തിയ കേസില്‍ മൂന്നു പേരേ കോടതി റിമാന്റ് ചെയ്തു. തൃശൂര്‍ പാലയ്ക്കല്‍ ചക്കാലയ്ക്കല്‍ വീട്ടില്‍ സുമേഷ് സി. ആന്റണി (41), എറണാകുളം മേക്കാട് കരിയാട് മഞ്ഞളിവീട്ടില്‍ സന്ദീപ് തോമാസ് (40), വേലൂര്‍ വെങ്ങിലശേരി പാടത്തു വീട്ടില്‍ സിബി (26) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. യുക്രെയ്ന്‍ യുദ്ധമുഖത്ത് റഷ്യയില്‍ കൊല്ലപ്പെട്ട സിനിലാലിന്റെ ഭാര്യ കുട്ടനെല്ലൂര്‍ തോലത്ത് ജോയ്‌സി, യുദ്ധത്തില്‍ ഗുരുതര പരുക്കേറ്റ് മോസ്‌കോയിലെ ആശുപത്രിയില്‍ കഴിയുന്ന ജെയ്ന്‍ കുര്യന്റെ പിതാവ് കുര്യന്‍ മാത്യു എന്നിവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

തുടര്‍ന്ന് വടക്കാഞ്ചേരി പോലീസ് പ്രതികളെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കുകയായിരുന്നു.പോളണ്ടില്‍ ജോലി നല്‍കാമെന്നു വാഗ്ധാനം ചെയ്ത് രണ്ടര ലക്ഷം രൂപ വരെ പ്രതികള്‍ വാങ്ങുകയും പിന്നീട് പോളണ്ടിലേക്കുള്ള വിസ റദായെന്നും റഷ്യയില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന ജോലി തരപ്പെടുത്താമെന്നു വിശ്വസിപ്പിച്ചാണ്  റഷ്യയിലേക്കു കയറ്റി വിട്ടത്. അവിടെ എത്തിയപ്പോഴാണ് കൂലിപട്ടാളത്തിലാണ് ആകപ്പെട്ടതെന്നു അറിയുന്നതെന്നു പരാതിയില്‍ പറയുന്നു.

facebook twitter