
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായി വിളക്കാഘോഷങ്ങള്‍ നവംബർ ഒന്നിന് തുടങ്ങും .വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ വഴിപാടായി 30 ദിവസം ചുറ്റുവിളക്കുണ്ടാവും. ഏകാദശി ദിവസം ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ വക ചുറ്റുവിളക്കാഘോഷമാണ്.
വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ മേളത്തോടെയുള്ള ശീവേലി എഴുന്നള്ളിപ്പ്, രാത്രി വിശേഷാല്‍ ഇടക്ക വാദ്യം, നാദസ്വരം എന്നിവയോടെയുള്ള വിളക്കെഴുന്നള്ളിപ്പ് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ എന്നിവയുണ്ടാവും. ഏകാദശിയോടനുബന്ധിച്ചുള്ള പ്രശസ്തമായ ചെമ്ബൈ സംഗീതോത്സവം നവംബര്‍ 16ന് തുടങ്ങും.
17ന് രാവിലെ മുതലാണ് സംഗീതാര്‍ച്ചനകള്‍ ആരംഭിക്കുക. തുടക്കക്കാര്‍ മുതല്‍ പ്രഗത്ഭര്‍വരെ ഗുരുവായൂരപ്പന് മുമ്ബില്‍ സംഗീതാര്‍ച്ചന നടത്താനെത്തും. 17മുതല്‍ വൈകിട്ട് ആറു മുതല്‍ ഒമ്ബതുവരെ വിശേഷാല്‍ കച്ചേരികള്‍ ഉണ്ടാവും. ഡിസംബര്‍ ഒന്നിനാണ് ഏകാദശി. അന്ന് ഉദയാസ്തമന പൂജ ഉണ്ടാകില്ല.