+

കുന്തീദേവി പൂജിച്ച വിഗ്രഹം ; അർജ്ജുനൻറെ തേരാളിയായി ശ്രീകൃഷ്ണൻ കുടികൊള്ളുന്ന ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ നിന്ന് ഏകദേശം അര കിലോമീറ്റർ കിഴക്കുമാറി റെയിൽവേ സ്റ്റേഷന് സമീപമാണ് പാർത്ഥസാരഥിക്ഷേത്രം. ദ്വാപരയുഗത്തിൽ പാണ്ഡവമാതാവായ കുന്തീദേവി ഇന്ദ്രപ്രസ്ഥത്തിൽ പൂജിച്ചതാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹമെന്ന് വിശ്വസിച്ചുവരുന്നു.

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ നിന്ന് ഏകദേശം അര കിലോമീറ്റർ കിഴക്കുമാറി റെയിൽവേ സ്റ്റേഷന് സമീപമാണ് പാർത്ഥസാരഥിക്ഷേത്രം. ദ്വാപരയുഗത്തിൽ പാണ്ഡവമാതാവായ കുന്തീദേവി ഇന്ദ്രപ്രസ്ഥത്തിൽ പൂജിച്ചതാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹമെന്ന് വിശ്വസിച്ചുവരുന്നു. കുന്തീദേവിയുടെ കാലശേഷം ജലാധിവാസം ചെയ്ത വിഗ്രഹം ആയിരക്കണക്കിന് വർഷങ്ങൾക്കുശേഷം ശങ്കരാചാര്യർ ഗംഗാനദിയിൽ നിന്ന് വീണ്ടെടുക്കുകയായിരുന്നു. 


പിന്നീട് ഒരു ഏകാദശിനാളിൽ ഗുരുവായൂരിൽ വരുവാനിടയായ അദ്ദേഹം നാരദമഹർഷിയുടെ ഉപദേശപ്രകാരം ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്ത് പ്രതിഷ്ഠിയ്ക്കുകയുമായിരുന്നു. ക്ഷേത്രത്തിലെ പൂജാവിധികളും ചടങ്ങുകളും ശങ്കരാചാര്യർ തന്നെ നിർദ്ദേശിച്ചു.

പേര് സൂചിപ്പിക്കുന്നതുപോലെ പാർത്ഥസാരഥിയായ ഭഗവാൻ ശ്രീകൃഷ്ണനാണ് ഇവിടെ പ്രതിഷ്ഠ. ആയിരത്തിലധികം വർഷം പഴക്കം വരുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് അദ്വൈതവേദാന്തിയായ ആദിശങ്കരാചാര്യരാണെന്ന് വിശ്വസിച്ചുവരുന്നു. 

ഏറെക്കാലം നാശോന്മുഖമായിക്കിടന്ന ഈ ക്ഷേത്രം പിന്നീട് ഭാഗവതകുലപതി തിരുനാമാചാര്യർ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പുതുക്കിപ്പണിയുകയായിരുന്നു. ഇന്ന് ഗുരുവായൂരിൽ വരുന്നവർ ഇവിടെയും വരാറുണ്ട്. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചാണ് ഈ ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം. ഗീതാദിനം കൂടിയായ അന്നേദിവസം ഗുരുവായൂരപ്പൻ ഇങ്ങോട്ട് എഴുന്നള്ളാറുണ്ട്.


അകത്തുകടന്നാൽ പ്രത്യേകിച്ചൊന്നും തന്നെ കാണാനില്ല. ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന സാമാന്യം ഉയരമുള്ള ഒരു ചെമ്പുകൊടിമരമാണ് ആദ്യം കാണുന്നത്. അതിനപ്പുറം വലിയ ബലിക്കല്ല് കാണാം. ഇവിടെ ബലിക്കൽപ്പുരയില്ല. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. തൻറെ സുഹൃത്തായ അർജ്ജുനൻറെ തേരാളിയായി നിൽക്കുന്ന ശ്രീകൃഷ്ണഭഗവാൻറെ രൂപമാണ് പാർത്ഥസാരഥി (പാർത്ഥൻ അർജ്ജുനൻറെ മറ്റൊരു പേരാണ്. സാരഥി എന്ന വാക്കിന് ഇവിടെ തേരാളി എന്നാണ് അർത്ഥം). മൂന്നടിയോളം ഉയരമുള്ള ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് ശ്രീപാർത്ഥസാരഥിഭഗവാൻ കുടികൊള്ളുന്നത്. നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹമാണിവിടെ. ഭഗവാൻറെ വലതുകയ്യിൽ ചമ്മട്ടിയും ഇടതുകയ്യിൽ ശംഖും കാണാം.

 വിശ്വപ്രകൃതിയുടെ മൂലതേജസ്സിൻറെ മുഴുവൻ ആകർഷിച്ചുകൊണ്ട് ശ്രീപാർത്ഥസാരഥി ശ്രീലകത്ത് വാഴുന്നു. ചമ്മട്ടി (ചാട്ട) സമർപ്പണമാണ് ഇവിടെ ഭഗവാന് പ്രധാന വഴിപാട്. കൂടാതെ ഉദയാസ്തമനപൂജ, കളഭം ചാർത്തൽ, ചന്ദനം ചാർത്തൽ, തെക്കുകിഴക്കേമൂലയിൽ പ്രദക്ഷിണവഴിയിൽ നിന്നുമാറി നവഗ്രഹക്ഷേത്രം പണിതിട്ടുണ്ട്. ദീർഘചതുരാകൃതിയിൽ തീർത്ത ഒരു ശ്രീകോവിലിൽ ഒറ്റക്കല്ലിലാണ് നവഗ്രഹങ്ങൾക്ക് സ്ഥാനം അനുവദിച്ചിരിയ്ക്കുന്നത്.


 ഗണപതി, അയ്യപ്പൻ, നവഗ്രഹങ്ങൾ, ആദിശങ്കരാചാര്യർ, രക്ഷസ്സ്  എന്നിവരാണ് ഉപദേവതകൾ .രുവായൂർ ഏകാദശി മഹോത്സവം  ക്ഷേത്രത്തിലെ പ്രധാന വിശേഷമാണ് വൃശ്ചികമാസത്തിലെ വെളുത്ത ഏകാദശിയായ ഗുരുവായൂർ ഏകാദശി. ഒരു മാസം നീണ്ടുനിൽക്കുന്ന ഉത്സവമായാണ് ഇത് ഇവിടെ ആചരിച്ചുവരുന്നത്. 

ഗുരുവായൂരിലെ ഏകാദശി വിളക്ക് തുടങ്ങുന്ന തുലാമാസത്തിലെ വെളുത്ത ഏകാദശിദിവസമാണ് കൊടിയേറ്റം. തുടർന്നുള്ള 28 ദിവസം വിശേഷാൽ പൂജകളും കലാപരിപാടികളുമായി ആചരിച്ചുവരുന്നു

facebook twitter