+

മുടിയുടെ പരിചരണത്തിന് ഉപയോഗിക്കാവുന്ന നാച്യുറൽ ഷാമ്പൂ

കുറച്ച് വെള്ളം ഒരു പാത്രത്തിലെടുത്ത് ഒരുസ്പൂൺ തേയില ചേർത്ത് തിളപ്പിക്കാം. ശേഷം അത് തണുക്കാൻ മാറ്റി വയ്ക്കാം. തണുത്ത തേയില വെള്ളത്തിലേയ്ക്ക് ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കാം
തയ്യാറാക്കുന്ന വിധം
കുറച്ച് വെള്ളം ഒരു പാത്രത്തിലെടുത്ത് ഒരുസ്പൂൺ തേയില ചേർത്ത് തിളപ്പിക്കാം. ശേഷം അത് തണുക്കാൻ മാറ്റി വയ്ക്കാം. തണുത്ത തേയില വെള്ളത്തിലേയ്ക്ക് ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കാം. ഇത് അരിച്ച് മറ്റൊരു ബൗളിലേയ്ക്കു മാറ്റാം. ഇതേ സമയം 3 ചെമ്പരത്തിപ്പൂവിൻ്റെ ഇതൾ, മൈലഞ്ചിയില, തുളിസിയില ഒരു പിടി എന്നിവ നന്നായി അരച്ചെടുക്കാം.
ഉപയോഗിക്കേണ്ട വിധം
കുളിക്കുന്നതിനു മുമ്പായി തലമുടി പലഭാഗങ്ങളായി വേർതിരിക്കാം. ശേഷം അരച്ചെടുത്ത ഇലകൾ തലയോട്ടിയിലും മുടിയിലും പുരട്ടി മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റ് കഴിഞ്ഞ് നാരങ്ങ ചേർത്ത തേയില വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇതുപയോഗിക്കാം. മുടി കൊഴിച്ചിൽ, അകാലനര, താരൻ എന്നിവയ്ക്ക് മികച്ച പ്രതിവിധയാണിത്
facebook twitter