നെയ്യ് എണ്ണ പോലെ ഉപയോഗിക്കാം: നെയ്യ് ഉപയോഗിച്ചുള്ള മറ്റൊരു വഴിയാണ് നെയ്യ് ചൂടാക്കി ഉപയോഗിക്കുക എന്നത്. ചൂടാക്കിയതിന് ശേഷം എണ്ണ പോലെ മുടിയിലും തലയോട്ടിയിലും പുരട്ടാം. നിങ്ങളുടെ തലയോട്ടിയിൽ കുറച്ച് മിനിറ്റ് വിരൽത്തുമ്പ് കൊണ്ട് മൃദുവായി മസാജ് ചെയ്യുക
ചൂടുള്ള തൂവാല കൊണ്ട് മുടി പൊതിയാം. ഇത് നെയ്യ് നിങ്ങളുടെ രോമകൂപങ്ങളിൽ ആഴത്തിൽ എത്താൻ സഹായിക്കും. മുടിയിഴയെ ശക്തമാക്കും ആരോഗ്യകരമായ മുടി വളർച്ച നൽകും. സാധാരണ എണ്ണയ്ക്ക് പകരം ഉപയോഗിക്കാം.
നെയ്യ് കൊണ്ട് മസാജ്: നെയ്യ് ചൂടാക്കി നല്ല മസാജ് നൽകിക്കൊണ്ട് തലയോട്ടിയിൽ നന്നായി തേച്ചുകാെടുക്കാം. നെയ്യ് ഇങ്ങനെ ചൂടാക്കി തേച്ച് കൊടുക്കുമ്പോൾ തലയോട്ടിക്ക് പോഷക സമൃദ്ധമായ ഉത്തേജനം നൽകുകയും മുടി വളരാൻ സഹായിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും.
Trending :