തക്കാളികൾ പോഷകങ്ങളുടെ പവർഹൗസാണ്. വിറ്റാമിൻ, ധാതുക്കൾ എന്നിവയുടെ സമ്പന്നമായ ഉറിവടം കൂടിയാണിത്. അതിനാൽ ശിരോചർമ്മ പോഷിപ്പിച്ച് ഹെയർഫോളിക്കിളുകളെ ശക്തിപ്പെടുത്താൻ തക്കാളിക്ക് കഴിയും. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉത്പാദനത്തിന് ഗുണകരമാണ്. അതിനാൽ മുടി പൊട്ടിപ്പോകുന്നത് കുറയ്ക്കാൻ കഴിയും.
മുടി കൊഴിച്ചിൽ
ഇത്തരത്തിലുള്ള പച്ചക്കറികളിൽ ലൈക്കോപിൻ അടങ്ങിയിട്ടുണ്ട്. ഇത് മിക്ക ചർമ്മ തലമുടി പ്രശ്നങ്ങൾക്കും ഫലപ്രദമായ പ്രതിരോധ സൃഷിട്ടിക്കും. ലൈക്കോപിൻ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറച്ച് മുടിക്ക് ഉണ്ടാകുന്ന കേടുപാടുകൾ തടയും.
താരൻ അകറ്റാൻ
അസിഡിക് പ്രകൃതമാണ് തക്കാളിക്കുള്ളത്. അതിനാൽ ശിരോചർമ്മത്തിലെ പിഎച്ച് നില മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. അങ്ങനെ താരൻ പോലെയുള്ള പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ലഭിക്കും.
അകാല നര
വളരെ ചെറുപ്പത്തിൽ തന്നെ നര വന്നു തുടങ്ങുന്നത് ഇപ്പോൾ സ്വാഭാവികമാണ്. ആൻ്റി ഓക്സിഡൻ്റുകൾ ധാരാളമുള്ളതിനാൽ അത് പ്രതിരോധിച്ചു നിർത്താൻ തക്കാളിക്ക് കഴിയും