+

മുടികൊഴിച്ചിലിനോട് വിടപറയാം;ഈ ഹെയർപാക്കുകൾ ട്രൈ ചെയ്യൂ

പ്രോട്ടീൻ്റെ സമ്പന്നമായ ഉറവിടമാണ് മുട്ട. അത് വേരുകളിൽ നിന്നും തന്നെ തലമുടി കരുത്തുറ്റതാക്കുന്നു. ഇത് മുടി പൊട്ടിപ്പോകുന്നതും, ശിരോചർമ്മം വരണ്ട് താരൻ ഉണ്ടാകുന്നതും തടയും. 
പ്രോട്ടീൻ്റെ സമ്പന്നമായ ഉറവിടമാണ് മുട്ട. അത് വേരുകളിൽ നിന്നും തന്നെ തലമുടി കരുത്തുറ്റതാക്കുന്നു. ഇത് മുടി പൊട്ടിപ്പോകുന്നതും, ശിരോചർമ്മം വരണ്ട് താരൻ ഉണ്ടാകുന്നതും തടയും. ഇതിനായ വ്യത്യസ്ത തരത്തിൽ മുട്ട ഉപയോഗിക്കാം.
മുട്ട വാഴപ്പഴം
ഒരു മുട്ട പൊട്ടിച്ചൊഴിച്ചതിലേയ്ക്ക് വാഴപ്പഴവും മൂന്ന് ടേബിൾസ്പൂൺ പാലും മൂന്ന് ടേബിൾസ്പൂൺ തേനും അൽപം ഒലിവ് ഓയിലും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ശിരോചർമ്മത്തിലും തലയോട്ടിയിലും പുരട്ടാം. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മുട്ട വെളിച്ചെണ്ണ
ഒരു മുട്ട പൊട്ടിച്ച് വെള്ള പ്രത്യേകമെടുക്കാം. ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ, അഞ്ച് ടേബിൾസ്പൂൺ ബദാം, കുറച്ച് പാൽ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ശിരോചർമ്മത്തിലും തലയോട്ടിയിലും പുരട്ടി മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
തൈര് മുട്ട
മുട്ടയുടെ മഞ്ഞക്കരു പ്രത്യേകം എടുക്കാം. അതിലയ്ക്ക് തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടാം. 10 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
മുട്ട കറ്റാർവാഴ
രണ്ട് മുട്ടയുടെ വെള്ള പ്രത്യേകം എടുക്കാം. അതിലേയ്ക്ക് കറ്റാർവാഴ ജെൽ ചേർക്കാം. ഒരു ടേബിൾസ്പൂൺ ഒലിവ് എണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം
facebook twitter