+

ഹജ്ജ് തീർത്ഥാടകർ അപേക്ഷകൾ വേഗം സമർപ്പിക്കണം ; കേന്ദ്രമന്ത്രി കിരൺ റിജിജു

ഹജ്ജ് തീർത്ഥാടകർ അപേക്ഷകൾ വേഗം സമർപ്പിക്കണം ; കേന്ദ്രമന്ത്രി കിരൺ റിജിജു

ഡൽഹി : ഹജ്ജ് ക്രമീകരണങ്ങൾക്കായി സൗദി അറേബ്യ സർക്കാരിൽ നിന്ന് വളരെ കർശനമായ സമയപരിധിയാണ് ലഭിച്ചിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. 2026 ലെ ഹജ്ജിന് പോകാൻ താൽപ്പര്യമുള്ള എല്ലാ തീർത്ഥാടകരും ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വെബ്‌സൈറ്റ് അല്ലെങ്കിൽ ഹജ്ജ് സുവിധ ആപ്പ് വഴി ഉടൻ അപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഹജ്ജ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 31 ആണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള ഹ്രസ്വകാല ഹജ്ജ് പാക്കേജിനായി പതിനായിരം സീറ്റുകളാണ് നീക്കിവെച്ചിട്ടുള്ളത്. കൊച്ചി ഉൾപ്പെടെ 7 പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്ന് മാത്രമാണ് 20 ദിവസത്തെ പാക്കേജ് ഉണ്ടാകുക.

അതേസമയം ഓൺലൈൻ ഹജ്ജ് അപേക്ഷകൾ ഈ മാസം അവസാനം വരെ സ്വീകരിക്കും. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പുതിയ ഹജ്ജ് നയത്തിലാണ് 20 ദിവസത്തെ ഹജ്ജ് പാക്കേജുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉള്ളത്. 40 – 45 ദിവസത്തെ നിലവിലുള്ള ഹജ്ജ് പാക്കേജിന് പുറമെയാണ് 20 ദിവസത്തെ പാക്കേജ് കൂടി ഉൾപ്പെടുത്തിയത്. കൊച്ചി, ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ 7 വിമാനത്താവളങ്ങളിൽ നിന്ന് മാത്രമാണ് പുതിയ പാക്കേജിലെ സർവീസ് ഉണ്ടാകുക.

facebook twitter