+

ദോശയുടെ യഥാർത്ഥ റെസിപ്പി നോക്കിയാലോ?

അരി (പച്ചരി) – 3 കപ്പ് ഉഴുന്ന് – 1 കപ്പ് ഉലുവ – 1 ടീസ്പൂൺ,

ചേരുവകൾ:
അരി (പച്ചരി) – 3 കപ്പ്
ഉഴുന്ന് – 1 കപ്പ്
ഉലുവ – 1 ടീസ്പൂൺ,
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
അരി, ഉഴുന്ന്, ഉലുവ എന്നിവ മൂന്നും നന്നായി കഴുകി 4-5 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. കുതിർത്ത ശേഷം, ഉഴുന്നും ഉലുവയും ആദ്യം വെള്ളം ഊറ്റി കളഞ്ഞ് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം അരിയും വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.രണ്ടും കൂടി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. മാവ് കുറഞ്ഞത് 8 മണിക്കൂർ പുളിക്കാൻ വയ്ക്കുക.

ചൂടായ ദോശക്കല്ലിൽ എണ്ണ തടവി മാവ് ഒഴിച്ച് പരത്തുക. ഒരു ഭാഗം വെന്ത ശേഷം മറിച്ചിട്ട് വേവിക്കുക. ചട്ണിയോ സാമ്പാറോ കൂട്ടി ചൂടോടെ കഴിക്കാം

facebook twitter