+

പാപ്പരാസികള്‍ !! താരങ്ങളെ വിടാതെ പിന്തുടരുന്ന ‘കുയിലുകളുടെ’ മുഖം വെളിപ്പെടുത്തി സാബുമോൻ

സിനിമ താരങ്ങളുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറുന്ന ഓൺലൈൻ മാധ്യമങ്ങളുടെ എണ്ണം വളരെ കൂടുതലാണ് . സ്വസ്ഥമായി ഒന്ന് പുറത്തിറങ്ങി നടക്കാൻ പോലും പലർക്കും കഴിയാത്ത അവസ്ഥയിലേക്ക് ആണ് കാര്യങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്.

സിനിമ താരങ്ങളുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറുന്ന ഓൺലൈൻ മാധ്യമങ്ങളുടെ എണ്ണം വളരെ കൂടുതലാണ് . സ്വസ്ഥമായി ഒന്ന് പുറത്തിറങ്ങി നടക്കാൻ പോലും പലർക്കും കഴിയാത്ത അവസ്ഥയിലേക്ക് ആണ് കാര്യങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്. എവിടെ പോയാലും മൊബൈൽ ക്യാമറയുമായി അവർ പിന്നാലെ ഉണ്ടാകും, അവർക്ക് മുന്നിലുള്ള താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും പകർത്താൻ. എന്നാൽ ഈ ക്യാമറയ്ക്ക് പിന്നിലുള്ളവരുടെ മുഖങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ ? ആ മുഖങ്ങളെ വെളിച്ചത്ത് കൊണ്ട് വരുന്ന പണിയാണ് നടൻ സാബുമോൻ ചെയ്തത്. 

സ്വന്തം ക്യാമറയില്‍ യൂട്യൂബര്‍മാരുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാബുമോന്‍ ഫെയ്സ്ബുക്ക് പേജില്‍ വിഡിയോ പങ്കുവച്ചു. പാപ്പരാസികള്‍ എന്നാണ് വിഡിയോയില്‍ യൂ ട്യൂബര്‍മാരെ സാബുമോന്‍ വിളിക്കുന്നത്. താരം വിഡിയോകൾ പകർത്താൻ തുടങ്ങിയതോടെ പലരും മുഖം പൊത്തി ഓടുന്നതും വിഡിയോയിൽ കാണാം.

‘ഇവന്മാരെ ഇപ്പോഴെ കാണാന്‍ കിട്ടൂള്ളൂ. നിന്‍റെ മുഖം എടുക്കട്ടെ.. നിങ്ങളയൊക്കെ ഇപ്പഴോ ഒരുമിച്ച് കിട്ടുകയുള്ളൂ’ എന്നു പറഞ്ഞാണ് സാബുമോന്‍ വിഡിയോ ചിത്രീകരിക്കുന്നത്. ഇതിനിടയില്‍ ഒരു സ്ത്രീ ക്യാമറയ്ക്ക് മുഖം കൊടുക്കാതെ ഓടുന്നതും വിഡിയോയില്‍ കാണാം. ‘ഞങ്ങൾ സെലിബ്രിറ്റികൾ അല്ലല്ലോ, പിന്നെ എന്തിനാണ് ഞങ്ങളുടെ വിഡിയോ എടുക്കുന്നത്’ എന്നായിരുന്നു മൊബൈൽ ക്യാമറ സംഘത്തിലെ ഒരു സ്ത്രീ സാബുമോന്റെ വിഡിയോയ്ക്ക് മുഖം കൊടുക്കാതെ ചോദിച്ചത്. 

‘നിങ്ങൾ പാപ്പരാസികൾ അല്ലേ… അപ്പോൾ നിങ്ങളുടെയും ദൃശ്യങ്ങൾ പകർത്താം’ എന്നായിരുന്നു സാബുവിന്റെ പ്രതികരണം. ഒരു ചാനലിന്റെ ആളോട് ‘എന്‍റെ ലോആംഗിളെടുക്ക്’ എന്നാണ് സാബുമോന്‍ പറയുന്നത്.

‘കയ്യിലുള്ള ഫോണുമായി എവിടെയും കേറും എന്തും ചോദിക്കും, പറഞ്ഞതും പറയാത്തതും എല്ലാം ചേർത്ത് കൊടുക്കും. മനുഷ്യരുടെ ഓരോ ചലനങ്ങളും അവയവങ്ങളും ക്യാമറയിൽ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കും. അത് ഞങ്ങളുടെ സ്വാതന്ത്ര്യം ആണെന്ന് പറയുന്ന പാരലൽ വേൾഡിലെ മാധ്യമ സിങ്കങ്ങൾ. ഫോൺ ഒരണ്ണം അവരുടെ നേർക്ക് തിരിഞ്ഞപ്പോൾ മുഖം പോത്തിയും, മറച്ചും, മുഖം മൂടി അണിഞ്ഞും, ഇരുട്ട് വാക്കിലേക്ക് ഓടി തള്ളുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സാബുമോൻ പങ്കുവച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. നിരവധി പേരാണ് വിഡിയോ പങ്കുവച്ച സാബുമോനെ അഭിനന്ദിച്ച് എത്തുന്നത്. പലപ്പോഴും ഇത്തരം ഓൺലൈൻ ക്യാമറാ ടീം അതിരുവിടാറുണ്ടെന്നും ഇവർക്കൊരു പണി ആവശ്യമാണെന്നുമാണ് കമന്റുകൾ. പല താരങ്ങളെയും ഇവരുടെ വീഡിയോകൾ വഴി മോശമായി ചിത്രീകരിക്കാറുണ്ട്.

facebook twitter