+

സിനിമാ ടിക്കറ്റിന് പരിധി നിശ്ചയിച്ച് കര്‍ണാടക സര്‍ക്കാര്‍

സിനിമാ ടിക്കറ്റിന് പരിധി നിശ്ചയിച്ച് കര്‍ണാടക സര്‍ക്കാര്‍. ടിക്കറ്റ് നിരക്ക് പരമാവധി ഈടാക്കാവുന്ന തുക 200 രൂപയെന്നാണ് ഉത്തരവില്‍ പറയുന്നത്. മള്‍ട്ടിപ്ലക്‌സ് അടക്കം എല്ലാ തിയേറ്ററുകള്‍ക്കും ഇത് ബാധകമാണ്.

സിനിമാ ടിക്കറ്റിന് പരിധി നിശ്ചയിച്ച് കര്‍ണാടക സര്‍ക്കാര്‍. ടിക്കറ്റ് നിരക്ക് പരമാവധി ഈടാക്കാവുന്ന തുക 200 രൂപയെന്നാണ് ഉത്തരവില്‍ പറയുന്നത്. മള്‍ട്ടിപ്ലക്‌സ് അടക്കം എല്ലാ തിയേറ്ററുകള്‍ക്കും ഇത് ബാധകമാണ്. ടിക്കറ്റ് നിരക്കിന് 200 രൂപ പരിധി നിശ്ചയിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.

എല്ലാ ഭാഷയിലുള്ള സിനിമകള്‍ക്കും നിരക്ക് ഇതിന് അനുസരിച്ച് തന്നെയായിരിക്കും. സിനിമാ സംഘടനകള്‍ക്ക് നിയമ ഭേതഗതിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ 15 ദിവസത്തിനകം സര്‍ക്കാരിനെ അറിയിക്കാം. 15 ദിവസത്തിന് ശേഷം അന്തിമ വിജ്ഞാപനം പുറത്തിറക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ടിക്കറ്റ് നിരക്ക് പരിധി നിശ്ചയിക്കുന്നതോടെ കൂടുതല്‍ ആളുകള്‍ കന്നഡ ചിത്രങ്ങള്‍ കാണാനെത്തുമെന്നാണ് സംഘടനകളുടെ വിലയിരുത്തല്‍.

facebook twitter