ഗാസ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകള്‍ക്കായി ദോഹയിലെത്തിയ ഹമാസ് സംഘം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന ഹമാസ് നേതാവ് ഡോ ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.
ഗാസയിലെ പുതിയ സംഭവ വികാസങ്ങളും വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ പുരോഗതിയും അമീറുമായുള്ള കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്.
പലസ്തീനിയന്‍ ജനതയ്ക്ക് നീതി ഉറപ്പാക്കുന്നതിലും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിലും ഖത്തറിന്റെ ശക്തമായ നിലപാട് അമീര്‍ ഹമാസ് നേതാക്കളെ അറിയിച്ചു.
ഗാസയില്‍ സമാധാനം പുലരുമെന്ന സൂചന തന്നെയാണ് ലഭിക്കുന്നത്.