+

ഹാരി പോട്ടർ സീരീസിന്റെ ചിത്രീകരണം ആരംഭിച്ചു

ഹാരി പോട്ടർ സീരീസിന്റെ ചിത്രീകരണം ആരംഭിച്ചു

ജെ കെ റൗളിങ്ങിന്റെ നോവൽ പരമ്പരയെ ആധാരമാക്കി എച്ച്ബിഒ നിർമിക്കുന്ന ഹാരി പോട്ടർ ടിവി സീരീസിന്റെ ചിത്രീകരണം ആരംഭിച്ചു. സീരിസിന്റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. 11-കാരനായ ഡൊമിനിക് മക് ലൂഗ്ലിൻ ആണ് ഹാരി പോട്ടറായി എത്തുന്നത്. ഹാരി പോർട്ടർ വേഷത്തിലുള്ള മക്‌ലൂഗിന്റെ ചിത്രങ്ങളാണ് നിർമാതാക്കൾ പുറത്തുവിട്ടത്.

വട്ടക്കണ്ണടയും ഹോഗ് വാർട്‌സ് സ്‌കൂൾ യൂണിഫോമും ധരിച്ച മക്‌ലൂഗിന്റെ ചിത്രമാണ് പുറത്തുവന്നത്. മറ്റ് പ്രധാന കഥാപാത്രങ്ങളെ സംബന്ധിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്. ഹാഡ്‌ഫോഡ് ഷെയറിലെ വാർണർ ബ്രോസ് സ്റ്റുഡിയോയിലാണ് സീരീസിന്റെ ചിത്രീകരണം നടക്കുന്നത്. എട്ട് ഹാരി പോർട്ടർ സിനിമകളും ഇവിടെയായിരുന്നു ചിത്രീകരിച്ചത്.

സീരീസിന്റെ ആദ്യഭാഗം 2027-ൽ പുറത്തിറങ്ങും. സീരീസ് പൂർത്തിയാവാൻ പത്തുവർഷം സമയമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. റൗളിങ്ങിന്റെ നോവലിനോട് പൂർണ്ണമായും നീതി പുലർത്തുമെന്നാണ് എച്ച്ബിഒയുടെ അവകാശവാദം.

facebook twitter