+

ചിറോട്ടി കഴിച്ചിട്ടുണ്ടോ?

1 കപ്പ്‌ മൈദാ, 2 സ്പൂൺ റവ, ഒരു ചെറുനാരങ്ങയോളം വെണ്ണ ചേർത്തു നന്നായി യോജിപ്പിക്കുക... വെണ്ണ ഇല്ലെങ്കിൽ 2-3സ്പൂൺ നെയ്യ് ചൂടാക്കി ഇട്ടു കൊടുത്താലും മതി.. നല്ല നിറം കിട്ടാൻ ഇത്തിരി മഞ്ഞൾപൊടിയും ആവാം.. കുറേശ്ശ വെള്ളമൊഴിച്ചു കട്ടിക്ക് പൂരി മാവു പോലെ കുഴച്ചെടുത്തു 10 മിനിറ്റ് മൂടി വെക്കുക.. വേറൊരു ചെറിയ ബൗളിൽ 2-3സ്പൂൺ ഉരുക്കിയ നെയ്യിൽ 2 സ്പൂൺ അരിപ്പൊടി ചേർത്തു യോജിപ്പിച്ചു പേസ്റ്റ് പരുവത്തിൽ ആക്കി വെക്കുക..

കുഴച്ച മാവിന്റെ 5 ഉരുളകളാക്കുക (1 കപ്പ്‌ നു 5 ആവും )ചപ്പാത്തി പോലെ ഒരേ വലുപ്പത്തിൽ പരത്തുക. ഒരു ചപ്പാത്തിക്ക് അരിപ്പൊടി പേസ്റ്റ് തേച്ചു മറ്റൊരു ചപ്പാത്തി pic ൽ ഉള്ളപോലെ വെച്ചു അതിനും പേസ്റ്റ് തേക്കുക.

ഇങ്ങനെ 5 ചപ്പാത്തിയും വെച്ച ശേഷം പായ മടക്കും പോലെ tight ആക്കി മടക്കി റോൾ ചെയ്യുക.. 1/2" കനത്തിൽ സ്ലൈസ് ചെയ്യുക. ഓരോ സ്ലൈസ് എടുത്തു ഒന്ന് രണ്ടു തവണ വീണ്ടും പരത്തി ചൂട് എണ്ണയിൽ (വെളിച്ചെണ്ണയും നെയ്യും മിക്സ് ചെയ്തത് )ചെറിയ തീയിൽ crispy ആയി വറുത്തു കോരുക.. ചൂട് ചൂട് പൂരിക്ക് മുകളിൽ പഞ്ചസാര ഏലക്ക ചേർത്തു പൊടിച്ച പൊടി നന്നായി വിതറി പൊടിയിൽ മുക്കി എടുത്തു വെക്കാം.. 1 ആഴ്ചയോളം ക്രിസ്പി ആയിരിക്കും..

പൊടി വേണ്ടെങ്കിൽ പഞ്ചസാര 2 നൂൽ പാവ്‌ കാച്ചി അതിൽ മുക്കി എടുത്തു തണുപ്പിച്ചു ഉപയോഗിക്കാം.. ഇത് 2-3 ദിവസത്തിനകം തീർക്കണം.. ഇല്ലെങ്കിൽ സോഫ്റ്റ് ആവും..
 
Trending :
facebook twitter