ഭാര്യയെ കുഴിച്ചുമൂടിയ അതേയിടത്ത് കാമുകിയെയും കൊന്നുതള്ളി; യുവാവ് പിടിയില്‍

10:47 AM Nov 04, 2025 | Renjini kannur

ഗുജറാത്ത് : പണമിടപാടിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കാമുകിയെ കൊലപ്പെടുത്തിയ യുവാവിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു.ചോദ്യം ചെയ്യലില്‍ മൂന്ന് മാസം മുമ്ബ് ഭാര്യയെയും കൊന്നതായും, ഭാര്യയെ കുഴിച്ചിട്ട അതേയിടത്താണ് കാമുകിയെയും കൊന്നു തള്ളിയതെന്ന വെളിപ്പെടുത്തലും ഇയാള്‍ നടത്തി.

ഫൈസല്‍ പത്താൻ എന്ന യുവാവാണ് ഗുജറാത്തിലെ നവ്‌സാരി ദേശീയ പാതയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ അരി മില്ലില്‍ നാടിനെ ഞെട്ടിച്ച കൊലപാതകങ്ങള്‍ നടത്തിയത്.വീട്ടുകാരുടെ വിസമ്മതത്തെ തുടർന്ന് ഇരുവരും വേർപിരിഞ്ഞിരുന്നു. എന്നാല്‍ മൂന്ന് മാസം മുമ്ബ് പത്താൻ അതേ അരി മില്ലിലേക്ക് ഭാര്യ സുഹാനയെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. 

ഒരു വർഷം മുമ്ബാണ് താൻ കാമുകിയായ റിയയെ കണ്ടുമുട്ടിയതെന്ന് പ്രതി മൊ‍ഴി നല്‍കി. സുഹൃത്തുക്കളായതിന് ശേഷം പലപ്പോഴും ഈ ആളൊഴിഞ്ഞ മില്ലില്‍ വെച്ച്‌ ഇരുവരും കണ്ടുമുട്ടിയിരുന്നു. കൊല നടന്ന ദിവസം പണമിടപാടിനെ ചൊല്ലി ഇരുവരും തർക്കമുണ്ടാവുകയും റിയയെ കൊലപ്പെടുത്തി മൃതദേഹം അവിടെ ഉപേക്ഷിക്കുകയുമായിരുന്നു.

തുടർന്ന് മൂന്ന് മാസം മുമ്ബ് സ്വന്തം ഭാര്യയെയും അവിടെ തന്നെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതായി പ്രതി സമ്മതിച്ചു.പത്താന്റെ മൊഴിയെത്തുടർന്ന്, പൊലീസ് സ്ഥലത്തെത്തി അസ്ഥികൂടം കണ്ടെടുത്ത് കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറൻസിക്കിന് അയച്ചിട്ടുണ്ട്.