വൈറലാകാന്‍ പാമ്പിനെ ചുംബിക്കുന്ന റീല്‍സ് ചിത്രീകരിച്ചയാള്‍ കടിയേറ്റ് ഗുരുതരാവസ്ഥയില്‍. ജിതേന്ദ്ര കുമാര്‍(50) എന്ന കര്‍ഷകനാണ് പാമ്പിന്റെ കടിയേറ്റത്. ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയിലെ ഹൈബത്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ പാമ്പ് നാവില്‍ കടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
കൃഷിസ്ഥലത്തിന് സമീപത്തെ മതിലില്‍ പാമ്പിനെ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ജിതേന്ദ്ര കുമാര്‍ പാമ്പിനെ പിടികൂടി. 'അയാള്‍ പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ചു. അതിനിടെ പാമ്പ് അയാളുടെ നാവില്‍ കടിച്ചു. അതോടെ ജിതേന്ദ്ര കുമാര്‍ പാമ്പിനെ കൈവിട്ടു', ഗ്രാമത്തലവന്‍ ജയ്കിരത് സിങ് പറഞ്ഞു.
ഇയാള്‍ മദ്യപിച്ചിരുന്നതായാണ് വിവരം. ആദ്യം ജിതേന്ദ്ര കുമാറിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യ നില വഷളായതിനാല്‍ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.